ഇളയരാജക്കെതിരെ വിമർശനവുമായി ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസ്

Pavithra Janardhanan January 11, 2019

ഇളയരാജക്കെതിരെ രൂക്ഷ വിമർശനവുമായി ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസ്. ഗാനങ്ങള്‍ക്ക് റോയല്‍ട്ടി ആവശ്യപ്പെട്ട വിഷയത്തിലാണ് ഇളയരാജ ക്കെതിരെ യേശുദാസ് വിമർശനം ഉന്നയിച്ചത്.ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു യേശുദാസ് ഇതേക്കുറിച്ച് സംസാരിച്ചത്.

ഒരു ഗാനത്തിന്റെ റോയൽറ്റി എന്നത് ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് യേശുദാസ് പറയുന്നു.എല്ലാവരും ഒരുമിച്ച്‌ കഷ്ടപ്പെട്ടാണ് ഒരു ഗാനം ഉണ്ടാകുന്നത്. അതില്‍ ഗാനം എഴുതിയ ആള്‍ക്കും, അതിന് സംഗീതം നിർവ്വഹിച്ച ആള്‍ക്കും പാടിയ ആള്‍ക്കും ഒരു പോലെ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ilayaraja

അതേസമയം താൻ ഇളയരാജയുടെ ഗാനങ്ങള്‍ സംഗീത പരിപാടികളില്‍ ആലപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

യേശുദാസിന്‍റെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശനം; ബിജെപി എംപി സുരേഷ് ഗോപിയ്ക്ക് പറയാനുളളത്‌

Read more about:
EDITORS PICK