തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കിയ നടപടി; കെഎം ഷാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Asha January 11, 2019

അഴീക്കോട് തെരെഞ്ഞെടുപ്പ് കേസില്‍ അയോഗ്യനാക്കിയ ഹൈക്കോടതിയുടെ രണ്ടാമത്തെ ഉത്തരവ് ചോദ്യം ചെയ്ത് കെഎം ഷാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എകെ സിക്രിയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് ഷാജിയുടെ ഹര്‍ജി പരിഗണിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈകോടതിയുടെ ആദ്യ ഉത്തരവ് എതിരായ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി നേരത്തെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.

km-shaji-nikesh

എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു. സ്‌റ്റേ ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന് സുപ്രിം കോടതി ചോദിച്ചു. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സിപിഎം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഷാജിയുടെ തെരെഞ്ഞെടുപ്പ് റദ്ദാക്കി രണ്ടാമത്തെ ഉത്തരവ് പുറപ്പടിവിച്ചത്.

km-shaji-nikesh

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗ്ഗീയപ്രചാരണം നടത്തി എന്ന് ബോധ്യപ്പെട്ടതോടെയായിരുന്നു കെഎം ഷാജിയെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു ആദ്യ ഹൈക്കോടതി വിധി. എന്നാല്‍ അയോഗ്യനാക്കിയ വിധിക്ക് കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ അനുവദിച്ചിരുന്നു. പിന്നീട് സിപിഎം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഷാജിയുടെ തെരെഞ്ഞെടുപ്പ് റദ്ദാക്കി രണ്ടാമത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.

Read more about:
EDITORS PICK