കണ്ണൂരിൽ ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം

Pavithra Janardhanan January 11, 2019

കണ്ണൂരിൽ ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. കണ്ണൂർ ചാലക്കുന്നിൽ ചാല മുത്തപ്പൻ ക്ഷേത്രത്തിന് സമീപം ഹൈവേയിലാണ് അപകടം. ബസ്സിനു പിറകിൽ കകണ്ടെയ്‌നർ ലോറി ഇടിക്കുകയായിരുന്നു, അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

accident

പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആതിര (53) രാമ തെരു, വസന്ത (57) കൂത്തുപറമ്പ്, ഗിരിജ (62) രാമതെരു, മംഗള (37) തോട്ടs, ജിതിൽ (33) രാമതെരു, സ്വാതി കൃഷ്ണ (16) മയ്യിൽ, സന്ധ്യ (42) മയ്യിൽ, സുലോചന (76) രാമതെരു,മനോജ് (43) പുഴാതി എന്നിവരെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

കണ്ണൂരിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ മിനിലോറിയിടിച്ച് വഴിയാതക്കാരിക്ക് ഗുരുതര പരിക്ക്

Tags: ,
Read more about:
RELATED POSTS
EDITORS PICK