മാസ് എന്‍ട്രി, നിവിന്‍ പോളിയും ഉണ്ണിമുകുന്ദനും പൊളിക്കും, മിഖായേലിന്റെ മാസ് ടീസര്‍

Sruthi January 11, 2019
nivin-unni

നിവിന്‍ പോളിയും ഉണ്ണി മുകുന്ദനും നേര്‍ക്കുനേര്‍ എത്തുന്നു. ഇത് പൊളിക്കും മച്ചാനെ… മിഖായേലിന്റെ ടീസര്‍ പ്രതീക്ഷ നല്‍കുന്നു. മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് ടീസറെത്തിയത്. നിവിന്‍പോളിയുടെ അടുത്ത ഹിറ്റ് ചിത്രം ആകുമെന്നുറപ്പ്.mikheal-movieവ്യത്യസ്ത വേഷത്തിലാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്. പ്രണയ നായകനല്ല, വില്ലനെന്ന് തോന്നിക്കുന്ന വിധമാണ് വേഷം.
ആദ്യ ടീസര്‍ പോലെ തന്നെ രണ്ടാം ടീസറും ഏറെ ആവേശം പകരുന്നതാണ്. പശ്ചാത്താപത്തിലൂടെ പാപിയ്ക്ക് മോചനം നല്‍കാന്‍ ഞാന്‍ ദൈവമല്ല. പാപത്തിന് കൂലി മരണമാണ് എന്ന നിവിന്റെ ഡയലോഗാണ് ടീസറിന് മാസ് പരിവേഷം നല്‍കുന്നത്.Mikhaelസംഭവബഹുലമായ തലങ്ങളിലൂടെയാണ് മിഖായേല്‍ പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകാന്‍ ഒരുങ്ങുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍.Mikhael-Malaylam-ചിത്രത്തില്‍ നിവിന് നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോണ്‍, കെ പി എ സി ലളിത, ശാന്തി കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ക്രൈം ത്രില്ലര്‍, ഫാമിലി എന്റെര്‍റ്റൈനെര്‍ വിഭാഗങ്ങളില്‍ പെടുത്താവുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്.

വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിത്രം ഈ മാസം 18 ന് തിയേറ്ററുകളിലെത്തും.

Read more about:
EDITORS PICK