കണ്ണൂരില്‍ പെണ്ണ് കിട്ടാത്ത പുരുഷന്മാരെ സഹായിക്കാന്‍ നമ്മടെ കേരളാ പോലീസ്, ഇതാണ്ടാ പോലീസ്

Sruthi January 11, 2019
marriage

കണ്ണൂരില്‍ പലയിടങ്ങളിലും പെണ്‍കുട്ടികളുടെ കുറവുണ്ട്. പലര്‍ക്കും എത്ര നോക്കിയിട്ടും പെണ്ണ് കിട്ടുന്നില്ല. പെണ്ണ് കിട്ടാതെ വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് താങ്ങായി കേരളാ പോലീസെത്തുന്നു. കണ്ണൂരിലെ പാനൂരില്‍ പെണ്ണ് കിട്ടാത്ത പുരുഷന്മാരെ സഹായിക്കാനാണ് പോലീസിന്റെ നീക്കം.indian-weddingഇതിന്റെ ഭാഗമായി അവിവാഹിതരായ യുവാക്കളുടെ കണക്കെടുക്കുന്നതിന് പാനൂര്‍ പോലീസ് തീരുമാനിച്ചു. വിദ്യാഭ്യാസ യോഗ്യതാ പ്രശ്നങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഭൂതകാലവുമാണ് ഇവര്‍ വിനയായിരിക്കുന്നത്. ഇതേ തുടര്‍ന്ന് യുവാക്കളുടെ കണക്കെടുക്കുന്നതായി പോലീസ് നടപടി തുടങ്ങി.പാനൂരിലെ യുവാക്കള്‍ക്ക് ജോലിയും വരുമാനമുണ്ടായിട്ടും പെണ്ണുകാണല്‍ നടന്നിട്ടും കല്യാണം മാത്രം നടക്കുന്നില്ല. പലര്‍ക്കും 30 വയസ് പ്രായമായിട്ടും കല്യാണം നടക്കാത്ത സാഹചര്യത്തിലാണ് പോലീസ് ഇടപെടുന്നത്. 19,000 വീടുകള്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ സര്‍വേ നടത്തി വിവരം ശേഖരിക്കും.

നടന്‍ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്‌തേക്കും

ഇതിന്റെ കണക്കുകള്‍ പരിശോധിച്ച് ശേഷം പ്രശ്നപരിഹാരത്തിനായി പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് നിശ്ചയിച്ചിരിക്കുന്നത്. മുമ്പ് ഇവിടെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം പെണ്‍കുട്ടികള്‍ക്ക് വിവാഹം നടക്കാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത്തരം സ്ഥിതിയൊക്കെ മാറി. എന്നിട്ടും വിവാഹങ്ങള്‍ മുടങ്ങുന്നു. ഈ സാഹചര്യം മാറ്റാനാണ് പോലീസിന്റെ നീക്കം.

Read more about:
RELATED POSTS
EDITORS PICK