ഉദ്യോഗസ്ഥനില്‍ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായിക പിടിയില്‍

Sruthi January 11, 2019
money

ഉദ്യോഗസ്ഥനില്‍ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായികയെ പൊലീസ് അറസ്റ്റ് ചെയ്തു. നോട്ട് അസാധുവാക്കലിന് ശേഷമാണ് സംഭവം നടന്നത്. ഇരുപത്തിയേഴുകാരിയായ ഗായിക ഷിഖ രാഘവാണ് അറസ്റ്റിലായത്.singerഹരിയാനയിലാണ് സംഭവം.നോട്ട് അസാധുവാക്കല്‍ സമയത്ത് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പറ്റിച്ചാണ് ഷിഖ പണം തട്ടിയത്. 2016ല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 60 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥനില്‍ നിന്ന് ഷിഖ തട്ടിയെടുത്തത്.shikharaghavdelhi2016ല്‍ രാംലീല മൈതാനത്തു നടന്ന ഒരു ചടങ്ങില്‍ വച്ചാണു ഷിഖയും സുഹൃത്ത് പവനും ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. പാരാമിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കലിന്റെ സമയത്ത് പഴയ നോട്ടുകള്‍ മാറി പുതിയ നോട്ട് നല്‍കാമെന്ന് അവര്‍ ഉദ്യോഗസ്ഥനെയും കുടുംബാംഗങ്ങളെും വിശ്വസിപ്പിച്ചു.shikaഇത്തരത്തില്‍ തട്ടിയെടുത്ത പണവുമായി ഷിഖയും സുഹൃത്തും രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പവനെ പൊലീസ് പിടികൂടിയിരുന്നു.

നില്ല് നില്ല് ചലഞ്ചിന്‌ പിന്നാലെ ടിക് ടോക്കിൽ തരംഗമായി മറ്റൊരു ചലഞ്ച് കൂടി

ഒളിവിലായിരുന്ന ഷിഖയെ രണ്ടുവര്‍ഷത്തിനുശേഷമാണ് പോലീസ് പിടികൂടുന്നത്. ഹരിയാനയില്‍ നിന്നു കസ്റ്റഡിയിലെടുത്ത ഷിഖയെ ഡല്‍ഹിയിലെത്തിച്ചു.

Tags: ,
Read more about:
EDITORS PICK