ആറുമാസം പ്രായമായ കുഞ്ഞിനെ വീടിനുള്ളിൽ കയറി തെരുവ് നായ ആക്രമിച്ചു

Pavithra Janardhanan January 11, 2019

തിരുവനന്തപുരത്ത് ആറുമാസം പ്രായമായ കുഞ്ഞിനെ വീടിനുള്ളിൽ കയറി തെരുവ് നായ ആക്രമിച്ചു.മുക്കോലയ്ക്കൽ ഷിജുവിന്റെ മകൾ ക്രിസ്റ്റീനയെയാണ് നായ ആക്രമിച്ചത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം. കുഞ്ഞിനെവീടിനുള്ളിലെ സ്വീകരണ മുറിയിൽ കിടത്തിയിരിക്കുകയായിരുന്നു .

തെരുവ് നായയുടെ ആക്രമണത്തിൽ കുഞ്ഞിന്റെ മുഖത്തും ചുണ്ടിലും കാലിലും സാരമായി തന്നെ പരിക്കേറ്റിട്ടുണ്ട്.ആദ്യം നെടുമങ്ങാട് ആശുപത്രിയിലും പിന്നീട് എസ് എ ടി യിലും പ്രവേശിപ്പിച്ചു.പ്രദേശത്തെ മാലിന്യ കൂമ്പാരമാണ് തെരുവ് നായകൾ പെരുകാൻ കാരണമെന്നും ശല്യം രൂക്ഷമായിട്ടും നടപടിയൊന്നും എടുത്തില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.

കളിക്കുന്നതിനിടയിൽ രണ്ടുവയസ്സുകാരിയെ തെരുവ് നായ ആക്രമിച്ചു ; കോഴിക്കോട് പൂളക്കടവ് സ്വദേശി റാഷിദിൻറെ മകൾ ഫാത്തിമയ്ക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്

Read more about:
RELATED POSTS
EDITORS PICK