സ്ത്രീ മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ച്ചയായി ആര്‍ത്തവ റാലി

Asha January 12, 2019

സ്ത്രീ മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ച്ചയായി കൊച്ചിയില്‍ നടന്ന ആര്‍ത്തവ റാലി. ആര്‍ത്തവ അയിത്തത്തിനെതിരെ സംഘടിപ്പിച്ച ആര്‍പ്പൊ ആര്‍ത്തവം പരിപാടിക്ക് മുന്നോടിയായി നടന്ന ആര്‍ത്തവ റാലി വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായി. സമത്വം, തുല്യനീതി എന്ന ആശയത്തിന് ഐക്യദാര്‍ഢ്യവുമായി പ്രായ ഭേദമില്ലാതെ സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും ഭിന്നലിംഗക്കാരും റാലിയില്‍ അണിനിരന്നു. റാലിയെത്തുടര്‍ന്ന് നടന്ന സമ്മേളനം തമി!ഴ് സിനിമ സംവിധായകന്‍ പാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

ശബരിമല യുവതീപ്രവേശന വിധിയെത്തുടര്‍ന്ന് ആര്‍ത്തവം അശുദ്ധിയെന്ന് പ്രഖ്യാപിച്ച് കലാപ് സൃഷ്ടിച്ചവര്‍ക്കുള്ള മറുപടിയായാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ആര്‍പ്പൊ ആര്‍ത്തവം പരിപാടി കൊച്ചിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍ത്തവത്തിന്റെ പേരില്‍ അശുദ്ധി കല്‍പ്പിച്ച് സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് പരിപാടിയെന്ന് സംഘാടകരില്‍ ഒരാളായ അഡ്വക്കറ്റ് ടി ബി മിനി പറഞ്ഞു.

ആര്‍ത്തവ റാലി 11ന് വൈകിട്ട് 3ന് ഹൈക്കോടതി ജംങ്ഷനില്‍ നിന്നും ആരംഭിച്ചു. കലാവസ്തുക്കള്‍, മൂവിങ് തിയറ്റര്‍ എന്നിവയോടെയുള്ള റാലിയെ രജനികാന്തിന്റെ കാല, കബാലി സിനിമകളുടെ സംവിധായകന്‍ പാ. രഞ്ജിത് അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട മ്യൂസിക് ബാന്‍ഡ് തുടര്‍ന്ന് പാട്ടുകള്‍ അവതരിപ്പിച്ചു. ഈ സംഘത്തിന്റെ അയാം സോറി അയ്യപ്പാ… നാന്‍ ഉള്ളേ വന്താ എന്തപ്പാ എന്ന പാട്ട് വേദിയില്‍ അവതരിപ്പിച്ചു.

2019 ജനുവരി 12, 13 തിയതികളില്‍ എറണാകുളം മറൈന്‍്രൈഡവിലെ ഹെലിപാഡ് മൈതാനത്താണ് ആര്‍പ്പോ ആര്‍ത്തവം നടക്കുന്നത്. ആര്‍ത്തവ അയിത്തത്തിന് എതിരെ കേരള സംസ്ഥാനം നിയമം പാസാക്കണം എന്ന് ആവശ്യപ്പെടുന്ന പ്രചാരണം രാജ്യവ്യാപകമായ ശ്രദ്ധ നേടിയതാണ്.

Read more about:
EDITORS PICK