കണ്ണൂരില്‍ നിന്ന് ഇനി മുംബൈയിലേക്ക്, ഗോ എയര്‍ പറക്കാന്‍ തയ്യാര്‍

Sruthi January 12, 2019
kannur-airport

കണ്ണൂര്‍: കൂടുതല്‍ വിമാന സര്‍വ്വീസ് നടത്താനൊരുങ്ങുകയാണ് കണ്ണൂര്‍ വിമാനത്താവളം. കണ്ണൂരില്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ സര്‍വീസിന് തുടക്കമായി. വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് പ്രതിദിന സര്‍വീസിന് തുടക്കമായത്.airportരാത്രി 11ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഒന്നിന് മുംബൈയിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം മുംബൈയില്‍നിന്ന് രാത്രി 12.45ന് പുറപ്പെട്ട് പുലര്‍ച്ചെ 2.45ന് കണ്ണൂരില്‍ എത്തിച്ചേരും. ഗോ എയറിന്റെ എയര്‍ബസ് 320 ആണ് മുംബൈയിലേക്ക് പറക്കുന്നത്. മുംബൈയിലേക്ക് 3162 രൂപയും തിരിച്ച് കണ്ണൂരിലേക്ക് 2999 രൂപയുമാണ് കുറഞ്ഞ നിരക്ക്.airport3ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയറിന്റെ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങുന്നുണ്ട്. മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട സര്‍വീസുകള്‍ ആരംഭിക്കുന്നത്.

സാമ്പത്തിക വിദഗ്‌ധയും എഎപി നേതാവുമായ മീര സന്യാൽ അന്തരിച്ചു

മസ്‌കറ്റിലേക്കുള്ള വിമാനം രാത്രി എട്ടിന് പുറപ്പെട്ട് 10.15ന് മസ്‌കറ്റിലെത്തും. തിരിച്ച് 11.15ന് പുറപ്പെട്ട് പുലര്‍ച്ചെ 4.15ന് കണ്ണൂരിലെത്തും. അബുദാബിയിലേക്ക് ഉച്ചതിരിഞ്ഞാണ് സര്‍വീസ്.

Read more about:
RELATED POSTS
EDITORS PICK