ശബരിമലയെ തകര്‍ക്കാനുള്ള ക്യാമ്പയിനുമായി ബിജെപി ഇറങ്ങിയിരിക്കുകയാണെന്ന് ദേവസ്വം മന്ത്രി

Asha January 12, 2019
kadakampally-surendran

കോഴിക്കോട്: ശബരിമലയെ തകര്‍ക്കാനുള്ള ക്യാമ്പയിനുമായി ബിജെപി ഇറങ്ങിയിരിക്കുകയാണെന്ന് ദേവസ്വം മന്ത്രി. ബിജെപി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ശബരിമലയില്‍ വരുമാനം കുറയുന്നതെന്നും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചതും വരുമാനം കുറയാന്‍ കാരണമായെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് ശബരിമലയില്‍ അയ്യപ്പ ഭക്തരെത്തുന്നത് കുറഞ്ഞത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബിജെപി പ്രവര്‍ത്തകര്‍ ശബരിമലക്കെതിരെ ക്യാമ്പയിന്‍ നടത്തുകയാണ്. ശബരിമലയിലേക്ക് ആരും പോകരുതെന്ന് ഇവര്‍ പ്രചരപ്പിക്കുകയാണ്.

kadakampally

തിരുവാഭരണത്തിന് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം റിവ്യൂപെറ്റീഷന്‍ പരിഗണിക്കുമ്പോള്‍ സുപ്രിംകോടതിയെ അറിയിക്കുമെന്നും യുവതീപ്രവേശനം നടന്നതടക്കം മണ്ഡലമകരവിളക്കുകാലത്തെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK