ആര്‍എസ്എസും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കുന്നു; പാ രഞ്ജിത്

Sebastain January 12, 2019

കൊച്ചി:ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ആര്‍എസ്എസും ബിജെപിയും ചെയ്യുന്നതെന്ന് സംവിധായകന്‍ രഞ്ജിത്. അതിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കേണ്ടത് പ്രധാന വിഷയമാണ്. ഏറെ വെല്ലുവിളി നിറഞ്ഞതാണിതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തിനെതിരേ കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം സംഘടന നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സ്വകാര്യ ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് പാ രഞ്ജിത് നിലപാട് വ്യക്തമാക്കിയത്.


ഇന്ത്യ മുഴുവന്‍ സ്ത്രീകളെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ അരങ്ങേറുകയാണ്. എല്ലാ മേഖലകളില്‍ നിന്നും സ്ത്രീകള്‍ ശക്തമായി മുന്നോട്ടുവരുന്നു. എന്നാലും ജാതിയുടെയും മതത്തിന്റെയും പേരില്‍ പൗരോഹിത്യം അധികാരം ഉറപ്പിക്കുന്നു. അതിനെ എതിര്‍ത്ത് കേരളത്തില്‍ ഒരു സംസ്‌കാരിക പോരാട്ടം നടക്കുന്നു.
ആര്‍ത്തവ സമയത്ത് ഒരു പെണ്‍കുട്ടിയെ വീടിന് പുറത്ത് താമസിപ്പിക്കുകയും , കുടിലിന് മുകളിലേക്ക് മരം വീണ് പെണ്‍കുട്ടി ദാരുണമായി മരിക്കുകയും ചെയ്ത സംഭവം അടുത്തിടെയാണ് ഉണ്ടായത്. അതിനാല്‍ സമാനമായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും പാ രഞ്ജിത് പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK