ശബരിമല വിഷയത്തില്‍ രാഹുല്‍ഗാന്ധി മലക്കം മറിഞ്ഞു; ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

Sebastain January 12, 2019
rahulgandhi

ശബരിമല വിഷയത്തില്‍ മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഇരുഭാഗവും കേട്ടു. രണ്ടിടത്തും ന്യായമുണ്ട്. ഒരു ഭാഗത്ത് ആചാരം സംരക്ഷിക്കണമെന്ന് പറയുന്നു. മറുവശത്ത് സ്ത്രീസമത്വം വേണമെന്ന് പറയുന്നു.

sabarimala
സ്ത്രീ സമത്വം തീര്‍ച്ചയായും വേണ്ട കാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആചാരം സംരക്ഷിക്കണമെന്ന വാദത്തിലും കഴമ്പുണ്ട്. സ്ഥിതി സങ്കീര്‍ണമാണ്. എന്തായാലും കേരളത്തിലെ ജനങ്ങളുടെ താത്പര്യത്തിനൊപ്പം നില്‍ക്കാനാണ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശമെന്ന് രാഹുല്‍ പറഞ്ഞു. സുപ്രീംകോടതി വിധിയെക്കുറിച്ച് പറയാനില്ല. ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ യുവതികള്‍ കയറണമെന്നാണ് തന്റെ ആഗ്രഹമെന്ന് നേരത്തേ രാഹുല്‍ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിയെ അദ്ദേഹം ചരിത്രപരമായ വിധിയാണെന്ന് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

Read more about:
RELATED POSTS
EDITORS PICK