അയ്യപ്പദര്‍ശനത്തിനെത്തിയ 14കാരന്‍ പമ്പയില്‍ മുങ്ങിമരിച്ചു

Sebastain January 12, 2019

ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിയായ പതിനാലുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു. ആന്ധ്രപ്രദേശ് രംഗരഡി സ്വദേശി ഉന്നത് കുമാര്‍ (14) ആണ് മരിച്ചത്.അച്ഛനൊപ്പം ദര്‍ശനത്തിനെത്തിയ കുട്ടി ഉച്ചയ്ക്കാണ് അപകടത്തില്‍ പെട്ടത്. കുട്ടിയെ ഉടന്‍ പമ്പ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

Tags: , ,
Read more about:
RELATED POSTS
EDITORS PICK