എന്‍എസ്എസിന് വേണ്ടി ചേടിപ്പണിയാണ് സര്‍ക്കാര്‍ നടത്തിയത്; സംവരണ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വെളളാപ്പളളി

Sebastain January 12, 2019

തിരുവനന്തപുരം: സംവരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വെളളാപ്പളളി നടേശന്‍. എന്‍എസ്എസിന് വേണ്ടി ചേടിപ്പണിയാണ് സര്‍ക്കാര്‍ നടത്തിയത്. ചങ്ങനാശേരിയില്‍ നിന്ന് എഴുതിക്കൊടുത്തത് ഇടുപക്ഷ സര്‍ക്കാര്‍ ഒപ്പിട്ടുകൊടുത്തുവെന്നും വെളളാപ്പളളി തുറന്നടിച്ചു.
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം നടത്തുമ്പോള്‍ ചര്‍ച്ചയെങ്കിലും നടത്താമായിരുന്നു. ബോര്‍ഡില്‍ 96 ശതമാനം പേരും സവര്‍ണരാണെന്നും വെളളാപ്പളളി പറഞ്ഞു. വഴിവിട്ട് എന്‍എസ്എസിനെ സഹായിച്ചതിന്റെ അനുഭവം ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. വനിതാ മതിലും സംവരണ വിഷയവും കൂട്ടിക്കുഴക്കേണ്ടെന്നും വെളളാപ്പളളി പറഞ്ഞു.

Tags: , ,
Read more about:
RELATED POSTS
EDITORS PICK