അംബാനി കുടുംബത്തിന്റെ സുരക്ഷയ്ക്ക് 16 കോടിയുടെ ആഡംബര കാറുകള്‍

Sruthi January 17, 2019
mukesh-ambani-car

രാജ്യത്തെ ഏറ്റവും വലിയ ധനികന്‍ മുകേഷ് അംബാനിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കാന്‍ ആഡംബര കാറുകള്‍ റെഡി. 16 കോടിയുടെ ആഡംബര കാറുകളാണ് തയ്യാറായത്. നിരവധി സുരക്ഷാഭടന്മാരുടെ അകമ്പടിയോടെയാണ് മുകേഷ് അംബാനിയുടെ യാത്രകള്‍.ambaniമുകേഷ് അംബാനിക്ക് മാത്രമല്ല ഭാര്യയ്ക്കും മക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതിനായിട്ടാണ് കാറുകള്‍ നിരന്നത്. നിരവധി വാഹനങ്ങള്‍ അടങ്ങിയ സുരക്ഷാ സേനയ്ക്കൊപ്പമാണ് ഇവരുടെ യാത്ര. കഴിഞ്ഞ ദിവസം മുംബൈ നഗരത്തിലൂടെ മുകേഷ് അംബാനിയുടെ മക്കള്‍ നടത്തിയ യാത്രയുടെ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.Mukesh-Ambaniആ യാത്രയ്ക്ക് മാത്രം ഉപയോഗിച്ചത് 16.55 കോടിയുടെ ആഡംബര കാറുകള്‍. 75 ലക്ഷത്തിന്റെ ബിഎംഡബ്ല്യു എക്സ് 5 മുതല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ വരെയുണ്ട് ഇവരുടെ സുരക്ഷാ വാഹന വ്യൂഹത്തില്‍.cars-of-ambani

ഏകദേശം 3.7 കോടി രൂപ വരുന്ന രണ്ട് ബെന്റ്ലി ബെന്റൈഗയിലാണ് അംബാനി പുത്രന്മാരുടെ യാത്ര. അതിന് അകമ്പടിയായി നാലു റേഞ്ച് റോവര്‍ ഡിസ്‌കവറിയും, ഒരു റേഞ്ച് റോവറും, ആറ് ഫോഡ് എന്‍ഡേവറും, മൂന്ന് റേഞ്ച് റോവര്‍ സ്പോര്‍ട്ടും, രണ്ട് ബിഎംഡബ്ല്യു എക്സ് 5 വുമുണ്ട്. എല്ലാവാഹനങ്ങളുടേയും വില കൂട്ടിയാല്‍ അംബാനിയുടെ മക്കള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന്റെ എക്സ്ഷോറും വില മാത്രം 16.55 കോടി രൂപ വരും.

Read more about:
EDITORS PICK