രണ്ടര വയസ്സുകാരനോട് അങ്കണവാടി ടീച്ചറുടെ ക്രൂരത

Pavithra Janardhanan January 19, 2019

പിഞ്ചോമനയോട് അങ്കണവാടി ടീച്ചറുടെ ക്രൂരത.തിരുവനന്തപുരം മംഗലപുരത്ത് പിഞ്ചു കുഞ്ഞിനെ അങ്കണ വടിയിൽ വെച്ച് ക്രൂരമായി മർദ്ധിച്ചെന്നാണ് പരാതി.മംഗലപുരം പഞ്ചായത്തിൽ കോഴിമട വാർഡിൽ 126-ാം നമ്പർ അങ്കണവാടി ജീവനക്കാരിലൊരാൾക്കെതിരേയാണ് പരാതി. മുരുക്കുംപുഴ ബിബിൻ ഭവനിൽ ബിപിൻ-ആര്യ ദമ്പതിമാരുടെ മകൻ അബിനെയാണ് ക്രൂരമായി മർദിച്ചത്.

പതിവ് പോലെ അങ്കണവാടിയിൽ നിന്നുംവീട്ടിലേക്ക് വന്ന കുഞ്ഞിന്റെ കൈ പൊട്ടി ചോര പൊടിയുന്ന നിലയിലായിരുന്നുവെന്നും കാലിൽ വടി കൊണ്ട് അടിച്ച പാടുകളുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.ഇക്കാര്യത്തെക്കുറിച്ച് ടീച്ചറോടും ആയയോടും ചോദിച്ചപ്പോൾ അറിയില്ലെന്ന മറുപടിയാണ് പറഞ്ഞതെന്നും ഇവർ പറയുന്നു.

മാത്രമല്ല കുട്ടികൾ ആരെങ്കിലും ഇങ്ങനെ ചെയ്തതാകാം എന്നുമായിരുന്നു മറുപടി.ഇതേ തുടർന്നാണ് പരാതി നൽകാൻ തീരുമാനിച്ചത്. രണ്ടു മാസം മുൻപ്, അധ്യാപിക വീട്ടിലെത്തി നിർബന്ധിച്ചതിനത്തുടർന്നാണ് കുട്ടിയെ അങ്കണവാടിയിൽ ചേർത്തതെന്ന് പിതാവ് പറഞ്ഞു.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂളിലെ ശുചിമുറിയില്‍ വെച്ച്‌ പീഡിപ്പിക്കപ്പെട്ടു

Tags: , ,
Read more about:
EDITORS PICK