മുടിയെ പരീക്ഷണവസ്തുവാക്കരുത്, നാച്ചുറല്‍ ഷാംപു ഉപയോഗിക്കൂ

Sruthi January 23, 2019
kavya

പലതരം ഷാംപൂകള്‍ വിപണിയില്‍ സുലഭമാണ്. ഇതൊക്കെ തേച്ചു മുടി കഴുകുന്നതു തന്നെയാണ് മുടി കൊഴിച്ചിലിന്റെ പ്രധാന പ്രശ്‌നം. മുടിയെ ഇങ്ങനെ നിരന്തരം പരീക്ഷണ വസ്തുവാക്കുന്നു. എന്നാല്‍, എന്തുകൊണ്ട് നിങ്ങള്‍ക്ക് വീട്ടില്‍ നിന്നു തന്നെ നാച്ചുറല്‍ ഷാംപു ഉണ്ടാക്കികൂടാ..

തികച്ചും പ്രകൃതിദത്തമായ രീതിയില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഷാംപു നിങ്ങളും വീട്ടില്‍ ചെയ്തു നോക്കൂ. .hair-sampoo1. ചെറുപയര്‍പൊടി , ഉലുവാപ്പൊടി, നെല്ലിക്കാപൊടി ഷിക്കാക്കായ് / പൊടി എന്നിവ തുല്യ അളവില്‍ എടുത്തു തൈരിലോ വെള്ളത്തിലോ മിക്‌സ് ചെയ്തുഉപയോഗിക്കാം. ഇവ മിക്‌സ് ചെയ്തും ചെയ്യാതെയും ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ വളരെനാള്‍ കേടുകൂടാതെ ഇരിക്കും. ശരീരത്തിന് ഹാനികരമല്ലാത്ത ഈ വസ്തുക്കള്‍ മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുകയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.mung-beans2.ചെമ്പരത്തിപ്പൂക്കള്‍/ ഇല , ചെറുപയര്‍പൊടി, കീഴാര്‍നെയില്ലി ചെടി എന്നിവ ഉപയോഗിച്ച് മുടിവളരാനും നരയെ തടയുന്നതുമായ ഒരു നാച്ചുറല്‍ ഷാംപൂ നിര്‍മ്മിക്കാം. ഇതിനായി ചെമ്പരത്തി പൂക്കള്‍ വെള്ളത്തില്‍ തിളപ്പിച്ച് അരിച്ചെടുക്കുക അതിലേക്കു കീഴാര്‍ നെല്ലിയും, ചെറുപയര്‍ പൊടിയും ചേര്‍ത്ത് ഇളക്കുക ഇവ ചേര്‍ത്തതിന് ശേഷം ഒന്നൂടെ അരിച്ചെടുത്തല്‍ പ്രകൃതിദത്തമായ നല്ല ഷാംപൂ റെഡി. hibiscus
3. ചെമ്പരത്തിയില, പനികൂര്‍ക്കയില, കറ്റാര്‍വാഴ എന്നിവ ചേര്‍ത്ത് പ്രകൃതിദത്ത ഷാംപൂ ഉണ്ടാക്കാം പള്‍പ്പ് നീക്കിയ കറ്റാര്‍ വാഴയും പനി കൂര്‍കയും ചെമ്പരത്തിയുടെ ഇലയും തണുത്ത കഞ്ഞിവെള്ളത്തില്‍ അരച്ച് ചേര്‍ത്താണ് ഈ ഷാംപൂ ഉണ്ടാക്കുന്നത് . ഈ ഷാംപൂ മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുമെന്നു മാത്രമല്ല തലയോട്ടിയിലെ അഴുക്കുകള്‍ പൂര്‍ണമായി കളയാനും സഹായിക്കും.

 

Read more about:
EDITORS PICK