ഭാര്യയുടെ ഓർമ്മക്കായി സ്വർണ്ണ സ്‌കൂട്ടർ!

Pavithra Janardhanan January 24, 2019

ഭാര്യയുടെ ഓർമ്മക്കായി നിർമ്മിച്ച സ്വർണ്ണ സ്‌കൂട്ടർ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നു.മധ്യപ്രദേശിലെ ഇൻഡോർ സ്വദേശി മാൻസിങ്ങാണ് ഈ സ്വർണ നിറമുള്ള സ്കൂട്ടറിന് പിന്നിൽ. ഭാര്യ രജനീദേവിയുടെ ഓർമയ്ക്കായാണ് ഇത്തരത്തിലൊരു സ്കൂട്ടർ നിർമിച്ചത്. ഭാര്യയ്ക്ക് സ്വർണത്തിനോട് വളരെയധികം ഇഷ്ടമായിരുന്നു അതുകൊണ്ടാണ് മരണശേഷം അവരുടെ ഓർമയ്ക്ക് സ്വർണ വർണമുള്ള സ്കൂട്ടർ നിർമിച്ചത്.

പുതിയൊരു സ്കൂട്ടർ വാങ്ങി പിച്ചളയിൽ സ്വർണത്തിന്റെ ഡിസൈൻ ചെയ്യിപ്പിക്കുകയായിരുന്നു. മൂന്നുമാസവും ഏകദേശം 2 ലക്ഷം രൂപ ഇതിനായി ചിലവിട്ടുവെന്നാണ് മാൻസിങ് പറയുന്നത്.

ഇന്ത്യയുടെ ആദ്യ സ്മാർട്ട് ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് : ഏഥർ പ്രീ ലോഞ്ച് ബുക്കിങ് തുടങ്ങി

Tags: ,
Read more about:
EDITORS PICK