മാമ്പഴത്തിൽ ഒളിഞ്ഞിരിക്കുന്ന ബ്യൂട്ടി ടിപ്‌സുകൾ

Pavithra Janardhanan January 24, 2019

മാമ്പഴം ഇഷ്ടപ്പെടാത്തവർ ആരുണ്ടാകും. നല്ലവണ്ണം പഴുത്ത മാങ്ങ തോലുചെത്തി പ്ലേറ്റിൽ വച്ചുതന്നാൽ തിന്നു തീർക്കാൻ നിമിഷങ്ങൾ മതിയാകും.. മാമ്പഴത്തോടുള്ള ഇഷ്ടം ഒന്നുകൂടി കൂടും അതു കഴിക്കുമ്പോഴുള്ള ഗുണങ്ങൾ അറിയുമ്പോൾ. ആരോഗ്യത്തെപോലെതന്നെ മാമ്പഴം നമ്മുടെ സൗന്ദര്യം വർധിപ്പിക്കുകയും ചെയ്യുമത്രേ.

mango

യു.വി.ബി (അൾട്രാ വയലറ്റ് ബി) റേഡിയേഷൻ തടയുന്നു : ആന്റിഓക്സിഡന്റുകൾ അടങ്ങിയ മാമ്പഴം നിങ്ങളുടെ ചർമ്മത്തെ പഴുപ്പിൽ നിന്നും വിണ്ടുകീറലിൽ നിന്നുമൊക്കെ സംരക്ഷിക്കുന്നു.

പൊള്ളൽ, വ്രണങ്ങൾ എന്നിവ അകറ്റുന്നു : മാമ്പഴം പൊള്ളൽ മൂലമുള്ള വ്രണങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കുന്നു. ഒരു പഠനം വ്യക്തമാക്കുന്നത് മാമ്പഴച്ചാറിന് പോളീഫിനോൾസിന്റെ സാന്നിധ്യം കാരണം വേദന അകറ്റുവാനും പൊള്ളൽ കരിച്ചുകളയുവാനും സാധിക്കുന്നു എന്നാണ്.

ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു : ചർമ്മത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി, ഈ, എന്നിവ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ബ്ലിയോമൈസിൻ എന്ന കാൻസറിന്റെ മരുന്ന് മൂലം വരുന്ന ജനിതക തകരാറ് പരിഹരിക്കുവാനും മാമ്പഴച്ചാർ സഹായിക്കുന്നു. തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചർമ്മത്തിനായി  മാമ്പഴ ഫേസ് പാക്കുകൾ

1)മാമ്പഴ-മുൾട്ടാണി മിട്ടി ഫേസ് പാക്ക് 

ആവശ്യമുള്ള സാധനങ്ങൾ

  • 1 പഴുത്ത മാമ്പഴം
  • 1 ടീസ്പൂൺ തൈര്
  • 3 ടീസ്പൂൺ ഫുള്ളേഴ്‌സ് എർത്ത് (ഒരുതരം മണ്ണ്)

മാമ്പഴ മിശ്രിതം നന്നായി യോജിപ്പിക്കുക. അതിലേക്ക് ഫുള്ളേഴ്‌സ് എർത്ത് തൈര് ചേർത്ത് കുഴച്ച് യോജിപ്പിക്കുക. മുഖം കഴുകിയതിന് ശേഷം അത് മുഖത്ത് പുരട്ടുക. ഉണങ്ങാനായി 20 മിനിറ്റു നേരം വയ്ക്കുക. ശേഷം കഴുകി കളയുക.

മാമ്പഴം ചർമ്മം മൃദുലമാക്കുന്നു. മുൾട്ടാണി മിട്ടി ചർമ്മത്തിലെ അഴുക്കും എണ്ണമയവും കളയുന്നു. ഇത് നിങ്ങളുടെ ചർമ്മം തെളിച്ചമുള്ളതാക്കുന്നു. ഈ ഫേസ്മാസ്ക് വേനൽക്കാലത്താണ് കൂടുതൽ ഫലവത്താകുക.

2) മാമ്പഴ-അവക്കാഡോ ഫേസ് പാക്ക്

ആവശ്യമുള്ള സാധനങ്ങൾ

  • പഴുത്ത മാങ്ങ 2
  • ടേബിൾസ്പൂൺ ഉടച്ച അവൊക്കാഡോ 2 ടേബിൾസ്പൂൺ

മാങ്ങ കഷണങ്ങളാക്കിയിട്ട് ഉടയ്ക്കുക. അതിലേക്ക് അവൊക്കാഡോയും തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി, കുറച്ചു സമായത്തിനുശേഷം കഴുകിക്കളയുക.

ഇത് നിങ്ങളുടെ ചർമ്മത്തിൽ ജലാംശം നിലനിർത്തുവാനും ചർമ്മം മൃദുവാകുവാനും സഹായിക്കുന്നു. മുഖത്തെ കുരുക്കളും പാടുകളും അകറ്റുവാൻ തേൻ സഹായിക്കുന്നു. മൃദുല ചർമത്തെ മയപ്പെടുത്തുവാനും, ചർമ്മത്തിലെ അടഞ്ഞുകിടക്കുന്ന സുഷിരങ്ങൾ തുറക്കുവാനും മാമ്പഴവും അവൊക്കാഡോയും സഹായിക്കുന്നു.

3)മാമ്പഴ – ഓട്ട്സ്പൊടി ഫേസ് മാസ്‌ക്

ആവശ്യമുള്ള സാധനങ്ങൾ

1 പഴുത്ത മാമ്പഴം

3 ടീസ്പൂൺ ഓട്ട്സ് പൊടി

7-8 ബദാം (ഒരു രാത്രി വെള്ളത്തിൽ ഇട്ടുവച്ചത്)

2 ടീസ്പൂൺ പാൽ

മാങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉടയ്ക്കുക. ഓട്ട്സ് പൊടിയ്ക്കുക. ബദാം കുഴമ്പ് പരുവത്തിൽ അരയ്ക്കുക. ഈ ചേരുവകൾ എല്ലാം ഒരുമിച്ച് പാല് ചേർത്ത് യോജിപ്പിക്കുക. ഈ മിശൃതം മുഖത്തും കഴുത്തിലും പുരട്ടുക.

ഈ ഫേസ് പാക്ക് നിർജ്ജീവമായ ചർമ്മ കോശങ്ങളെ നീക്കം ചെയ്യുന്നു. മാങ്ങ ചർമ്മത്തെ മൃദുലമാക്കുമ്പോൾ ഓട്ട്സ് പൊടിയും ബദാമും ചർമ്മം വൃത്തിയാക്കുന്നു. പാൽ നിറം വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു. ഈ ഫേസ് മാസ്‌ക്ക് ഉപയോഗിച്ചതിനുശേഷം നിങ്ങളുടെ ചർമ്മം തിളങ്ങുമെന്ന കാര്യം തീർച്ചയാണ്.

4)പനിനീർ ഫേസ് മാസ്‌ക്

ആവശ്യമുള്ള സാധനങ്ങൾ

1 പഴുത്ത മാമ്പഴം

2 ടീസ്പൂൺ മുൾട്ടാണി മിട്ടി

2 ടീസ്പൂൺ തൈര്

2 ടീസ്പൂൺ പനിനീർ

മാമ്പഴം കഷണങ്ങളായി മുറിച്ച് ഉടച്ച് കുഴമ്പ് പരുവത്തിലാക്കുക. അതിലേക്ക് മുൾട്ടാണി മിട്ടിയും പനിനീരും, ഒപ്പം തൈരും ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മിശൃതം മുഖത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ശേഷം, തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

ചൂടുകാലത്ത് ഉണ്ടാകുന്ന മുഖത്തെ എരിച്ചിൽ അകറ്റുവാൻ പനിനീർ സഹായിക്കുന്നു. ഈ ഫേസ് പാക്ക് മുഖത്തെ ജലാംശം നിലനിർത്തുവാനും യുവത്വം കാത്തുസൂക്ഷിക്കുവാനും സഹായിക്കുന്നു.

മുഖ സൗന്ദര്യം നിലനിര്‍ത്താന്‍…?

Read more about:
EDITORS PICK