സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന ഫാസിസ്റ്റ് ഭരണമാണ് കേരളത്തില്‍; പികെ ഫിറോസ്

Asha January 27, 2019

സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന ഫാസിസ്റ്റ് ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് പികെ ഫിറോസ്.  സിപിഎമ്മിനെതിരെ ഉയരുന്ന ജനവികാരം തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത്.ഇത്തരം ഫാസിസ്റ്റ് ഭരണത്തിന്റെ ഭാഗമായാണ് ലീഗ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കുന്നതെന്നും പികെ ഫിറോസ് ആരോപിച്ചു.

‘ഗൗരവമുള്ള പരാതികളില്‍പോലും ആര്‍എസ്എസിന് സംരക്ഷണം നല്‍കുന്ന പോലീസ് നിസ്സാര കാര്യങ്ങള്‍ക്കു പോലും യൂത്തലീഗ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നത് ഇതിന്റെ ഭാഗമാണ്. പ്രതിപക്ഷ നേതാവിന്റെ പരാതികളില്‍ പോലും പോലീസ് കേസെടുകക്ുകയോ അന്വേഷിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ സിപിഎമ്മിനെയോ മുഖ്യമന്ത്രി പിണറായി വിജയനെയോ വിമര്‍ശിക്കുന്നവര്‍ക്ക് നേരെ പോലീസ് ഉടനടി കേസെടുത്തിരിക്കും. ഫാസിസ്റ്റ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്.’

പേരാമ്പ്രയില്‍ പള്ളിക്കുനേരെയുണ്ടായ അക്രമങ്ങളിലെ 18 പ്രതികളെ അറസ്റ്റ് ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും എംവി ജയരാജന്റെ ഇടപെടല്‍മൂലമാണ്. വിഷയത്തില്‍ സിപിഎമ്മിനെതിരെയുണ്ടായ ജനവികാരം തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പികെ ഫിറോസ് ആരോപിച്ചു. പാലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ചൊവ്വാഴ്ച പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തും.

Tags:
Read more about:
EDITORS PICK