മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഫലം കണ്ടു; കണ്ണൂരില്‍ നിന്നുളള വിമാന നിരക്ക് കുറഞ്ഞു

Sebastain January 29, 2019

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുളള വിമാനനിരക്ക് കുറയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കായില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പുറമേ മറ്റ് വിമാനകമ്പനികളും നിരക്ക് കുറച്ചു. അബുദാബിയിലേക്കുള്ള കണ്ണൂരില്‍ നിന്നുള്ള നിരക്ക് ഡിസംബറില്‍ 30,000 രൂപ ആയിരുന്നെങ്കില്‍, ഇപ്പോള്‍ കണ്ണൂര്‍-അബുദാബി സര്‍വ്വീസിന് 6099 രൂപ മുതലാണ് ഗോ എയര്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. അബുദാബിയില്‍ നിന്നും കണ്ണൂരിലേക്ക് നിരക്ക് 7999 രൂപ മുതലാണ്.


കണ്ണൂരില്‍നിന്നും ഗള്‍ഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു വിമാന കമ്പനി സിഇഒമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇവര്‍ മുഖ്യമന്ത്രിക്ക് ഉറപ്പും നല്‍കി. ആ ഉറപ്പാണ് പാലിക്കപ്പെട്ടത്. സാധാരണ ഓഫ് സീസണില്‍ നിരക്ക് കുറവ് സാധാരണമാണെങ്കിലും വിമാനക്കമ്പനികള്‍ ഇ്ത്രയും കുറയ്ക്കുന്നത് ആദ്യമായാണ്.

കണ്ണൂര്‍ മസ്‌ക്കറ്റ് റൂട്ടില്‍ 4999 രൂപ മുതലും, മസ്‌ക്കറ്റ് കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. മാര്‍ച്ച് 1 മുതല്‍ ആഴ്ചയില്‍ 4 ദിവസം വീതമാണു ഗോ എയര്‍ അബുദാബിയിലേക്കു സര്‍വീസ് നടത്തുക. മാര്‍ച്ച് 15 മുതല്‍ കുവൈത്തിലേക്കും ദോഹയിലേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സും സര്‍വീസ് ആരംഭിക്കും

Read more about:
EDITORS PICK