സ്വാദേറിയ സോയ കട്‌ലറ്റ് ഉണ്ടാക്കാം

Pavithra Janardhanan January 30, 2019

സോയ ആരോഗ്യത്തിന് ഉത്തമമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. എന്നാല്‍ ചിലപ്പോഴെങ്കിലും ചില കുട്ടികളെങ്കിലും ഇത് കഴിയ്ക്കാന്‍ മടിച്ചേക്കും. ഇവര്‍ക്കായി വെറും അരമണിക്കൂര്‍ കൊണ്ട്‌ സ്വാദൂറും സോയ കട്‌ലറ്റ്‌ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

 • സോയ ചങ്‌സ്-1 കപ്പ്
 • ഉരുളക്കിഴങ്ങ്-2
 • സവാള-1
 • പച്ചമുളക്-4
 • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 ടീ സ്പൂണ്‍
 • മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
 • മുളകുപൊടി-1 സ്പൂണ്‍
 • ഗരം മസാല പൗഡര്‍-1 ടീ സ്പൂണ്‍
 • റൊട്ടിപ്പൊടി
 • മല്ലിയില
 • ഉപ്പ്

തയ്യാറാക്കുന്ന രീതി

സോയ ചങ്‌സ് വെള്ളത്തിലിട്ട് കുതിര്‍ത്തി വേവിച്ചെടുക്കണം. ഇതിലെ വെള്ളം കളഞ്ഞ് മിക്‌സിയില്‍ അരച്ചെടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ചുടയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. ഇതിലേക്ക് ജീരകം ഇടുക. ജീരകം പൊട്ടിക്കഴിയുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേര്‍ക്കണം.

ഇതിലേക്ക് മസാലപ്പൊടികളും ഉപ്പും ചേര്‍ത്ത് വഴറ്റുക. ഉരുളക്കിഴങ്ങും ചേര്‍ക്കണം. ഇത് നല്ലപോലെ വേവിച്ചിളക്കി വാങ്ങി വച്ച് മല്ലിയില ചേര്‍ക്കാം. അരച്ചു വച്ചിരിക്കുന്ന സോയ ഈ മിശ്രിതത്തിനൊപ്പം ചേര്‍ത്തിളക്കുക. കുറേശെ വീതം എടുത്ത് ചൂടായ വെളിച്ചെണ്ണയിൽ വറുത്തു കോരാം.

അൽപ്പം ശ്രദ്ധ നമ്മുടെ ജീവനോളം വില! വ്യാജപപ്പടം തിരിച്ചറിയാൻ ചെയ്യേണ്ടതിത്രമാത്രം!

Tags: ,
Read more about:
EDITORS PICK