വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം പ്രകൃതിദത്തമായ സൺസ്ക്രീൻ

Pavithra Janardhanan January 31, 2019

ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് സൺസ്ക്രീനുകൾ. സൺസ്ക്രീനുകൾ ഉപയോഗിക്കുമ്പോൾ നിലവാരമുള്ള ബ്രാൻഡഡ് സൺസ്ക്രീനുകൾ വേണം ഉപയോഗിക്കാൻ. കാരണം നിലവാരം കുറഞ്ഞ സൺസ്ക്രീനുകൾ ഉപയോഗിച്ചാൽ വിപരീത ഫലമാവും ലഭിക്കുക.

എന്നാൽ മുന്തിയ ഇനം സൺസ്ക്രീനുകൾ മിക്കതും സാധാരാണക്കാരന്റെ കീശയിൽ കൊള്ളുകയില്ല. അത് കൊണ്ട് തന്നെ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം പ്രകൃതിദത്തമായ സൺസ്ക്രീൻ.

ആവശ്യമുള്ള സാധനങ്ങൾ

*വെളിച്ചെണ്ണ – ഒരു കപ്പ്
*കൈത്തിരി വെണ്ണ – 20 ഗ്രാം
*ജോജോബ ഓയിൽ , സൺഫ്ലവർ ഓയിൽ , ലാവൻഡർ ഓയിൽ , യൂകാലിപ്റ്റസ് ഓയിൽ, സീസമെ ഓയിൽ എന്നിവയുടെ മിശ്രുതം (ഓരോന്നും ഒരു തുള്ളി വീതം)
* രണ്ട് തുള്ളി വിറ്റമിൻ ഇ ഓയിൽ
*കാൽ കപ്പ് മെഴുക് (തേനീച്ച മെഴുക് അഥവാ ബീസ് വാക്സ് )
* 2 ടേബിൾ സ്പൂൺ സിങ്ക് ഒക്സൈഡ്

തയ്യാറാക്കുന്ന വിധം

*വെളിച്ചെണ്ണ, കൈത്തിരി വെണ്ണ, എണ്ണകളുടെ മിശൃതം (മൂന്നാം ചേരുവ ), എന്നിവ പതിയെ ചൂടാക്കുക.

*കൈത്തിരി വെണ്ണയും , ബീസ് വാക്‌സും അലിഞ്ഞ ശേഷം ഈ മിശൃതം  തണുക്കാൻ വയ്ക്കുക.

*ഈ മിശൃിതത്തിലേക്ക് സിങ്ക് ഓക്‌സൈഡും വിറ്റമിൻ ഇ ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കിയ സൺസ്‌ക്രീൻ ഒരു ഭരണിയിൽ അടച്ച് സൂക്ഷിക്കുക.

Tags:
Read more about:
EDITORS PICK