യുവാവിനെ കടുവ കടിച്ചുകൊന്നു, കടുവ അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയതായി സൂചന

Sruthi January 31, 2019
tiger

കടുവ ആക്രമണം പതിവാകുന്നു. യുവാവിനെ കടുവ കടിച്ചുകൊന്നു. കേരള-കര്‍ണാടക അതിര്‍ത്തിയിലാണ് സംഭവം. കര്‍ണാടകയിലെ മച്ചൂര്‍ കാട്ടുനായ്ക്ക കോളനിയിലാണ് ആക്രമണം ഉണ്ടായത്.

tiger

കോളനിയിലെ കുള്ളനെയാണ് കടുവ കൊന്നത്. നാലു ദിവസത്തിനിടെ കടുവ കൊല്ലുന്ന രണ്ടാമത്തെ ആളാണിത്. കേരള പ്രദേശത്തേക്ക് കടുവ ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.

tiger

അതുകൊണ്ടു തന്നെ വനപ്രദേശത്തുള്ളവര്‍ രാത്രി സമയത്ത് പുറത്തേക്കിറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്നും വനംവകുപ്പ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പും ബന്ധപ്പെട്ടവരും നടത്തുന്നുണ്ട്.

Tags: ,
Read more about:
RELATED POSTS
EDITORS PICK