റോസ് വാട്ടർ വീട്ടിൽ ഉണ്ടാക്കാം

Pavithra Janardhanan February 1, 2019

നിത്യ ജീവിതത്തിൽ പല ആവശ്യങ്ങൾക്കായി നാം റോസ് വാട്ടർ ഉപയോഗിക്കാറുണ്ട്. മംഗള കർമ്മങ്ങൾക്കും, സൗന്ദര്യ സംരക്ഷണത്തിനും, റൂം ഫ്രഷ്നെർ ആയും ഒക്കെ റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഉണര്‍വിനും നല്ലതാണ്. നിരവധി ചര്‍മ്മരോഗങ്ങള്‍ മാറ്റാനും റോസ് വാട്ടര്‍ സഹായിക്കും.

ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും. ചര്മത്തിന്റെ പി.എച് ലെവൽ നിലനിർത്താനും, മോസ്ചറൈസര് ആയും ടോണർ ആയും കണ്ണുകളുടെ ക്ഷീണവും തളർച്ചയായും അകറ്റുന്ന ലേപനമായും ഇതിനൊക്കെ പുറമെ ആഹാര സാധങ്ങൾക്ക് രുചിയും മണവും വർധിപ്പിക്കുന്നതിനും നാം  റോസ് വാട്ടർ  ഉപയോഗിക്കാറുണ്.

റോസ്‌വാട്ടർ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്നു നോക്കാം:

  • ഡിസ്റ്റിൽഡ് വാട്ടർ, വീട്ടിൽ ഉണ്ടാകുന്ന പനിനീർ പൂവിന്റെ ഇതളുകൾ എന്നിവ മാത്രമാണ് ഇതിലേക്ക് ആവശ്യം .
  • ആദ്യമായി റോസ് ഇതളുകൾ വേർപെടുത്തിയെടുക്കാം ഇതിൽ കീടങ്ങളോ മരുന്നുകളോ ഇല്ല എന്ന് ഉറപ്പു വരുത്തണം.
  • അതിനു ശേഷം ഇതളുകൾ ഒരു പാത്രത്തിൽ ഇട്ട് ഇതളുകൾ മൂടും വരെ വെള്ളം ഒഴിക്കുക.
  • 10 ഓ 15 ഓ മിനിറ്റ് നന്നായി തിളപ്പിച്ചതിനു ശേഷം ആറുമ്പോൾ ഒരു കുപ്പിയിലേക്ക് അരിച്ചെടുക്കാം.
  • ഇപ്പോൾ റോസ് ഇതളുകളിലെ നിറം വെള്ളത്തിൽ കലർന്ന് സുഗന്ധപൂരിതമായ റോസ് വാട്ടർ നിങ്ങള്ക്ക് ലഭിക്കും .
  • ഇതിൽ ഒരു സ്പൂൺ ഗ്ലിസറിൻ ചേർത്ത് ഗ്ലാസ് ബോട്ടിൽ ഇത് സൂക്ഷിക്കാം.
Read more about:
EDITORS PICK