ഭക്ഷണപ്രിയർക്ക് കീറ്റോ ഡയറ്റ്

Pavithra Janardhanan February 1, 2019

അമിതവണ്ണം കുറയ്ക്കണം എന്നാൽ ആഹാരത്തിനോട് കോമ്പറൊമൈസ് ചെയ്യാനും കഴിയാത്തവര്ക്ക് വേണ്ടി പ്രചാരത്തിലുള്ള ഭക്ഷണരീതിയാണ് കീറ്റോജെനിക് ഡയറ്റ്കാര്‍ബോഹൈഡ്രറ്റ് കുറച്ച് കൊഴുപ്പ് കൂടിയ ഭക്ഷണം കൂടുതലായി കഴിക്കുന്നതാണ് ഈ ഡയറ്റ്. മിതമായ അളവില്‍ പ്രോട്ടീനും കഴിക്കാം. കീറ്റോസീസ് എന്ന പ്രക്രിയയിലൂടെ കൊഴുപ്പിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അവകാഡോ, പാൽക്കട്ടി, അൽപം പുളിച്ച വെണ്ണ, ഗ്രീക്ക് യോഗർട്ട്, ചിക്കൻ, ഫാറ്റി ഫിഷ്, കെഴുപ്പുള്ള പാൽ തുടങ്ങിയവ കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

വണ്ണം കുറയ്ക്കാനുള്ള മാര്‍ഗ്ഗം എന്നതില്‍ നിന്നും ജീവിതക്രമം എന്ന നിലയിലേക്ക് കീറ്റോ ഡയറ്റ് സ്വീകരിക്കപ്പെടുന്നുണ്ട്. ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുമെന്നും മറ്റ് രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും ഇവര്‍ വാദിക്കുന്നു.അമിതമായ ശരീരഭാരം ഉള്ളവർക്കാണ് ഈ ഡയറ്റ് കൂടുതൽ യോജിക്കുന്നത്. ശരീരത്തിലെ കൊഴുപ്പും വീക്കവും കുറയ്ക്കാൻ ഈ ഡയറ്റിനു സാധിക്കുന്നു. പഞ്ചസാരയ്ക്കു പകരം കൊഴുപ്പിനെ വേഗം അലിയിച്ചുകളയാൻ ശരീരത്തിനാനാകുന്നു.ഈ ഡയറ്റിൽ കൊഴുപ്പിനെയാണ് അലിയിച്ചുകളയുന്നത്. അതുകൊണ്ടുതന്നെ വേഗം ശരീരഭാരവും കുറയുന്നു.കീറ്റോ ഡയറ്റിലൂടെ പലതരം ആരോഗ്യ പ്രശനങ്ങളും ബേധപെട്ടതായി അവകാശപ്പെടുന്നു. പിസിഓഡി ഹൈപ്പോതാറോയിസിസം, ഓട്ടിസം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം എന്നിങ്ങനെ മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍ക്ക് അദ്ഭുതകരമായ ഫലമുണ്ടാകും. ആസ്ത്മ, സൈനസൈറ്റിക്, സോറിയാസിസ് എന്നീ അലര്‍ജി രോഗങ്ങളും ഭേദപ്പെടുമെന്നും അവകാശപ്പെടുന്നു.

പിസിഓഡി ഹൈപ്പോതാറോയിഡിസം, ഓട്ടിസം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം,ആസ്ത്മ, സൈനസൈറ്റിക്, സോറിയാസിസ് എന്നീ രോഗങ്ങള്‍ക്ക് അദ്ഭുതകരമായ ഫലം ഫലമുണ്ടാകും

Tags:
Read more about:
EDITORS PICK