ഇത്ര വെളുക്കുമെന്ന് നിങ്ങള്‍ വിചാരിച്ചോ? അസല്‍ നാടന്‍ ഫേഷ്യല്‍

Sruthi February 1, 2019
papaya-facial

പണം ഒന്നും ചെലവാക്കേണ്ട. വെളുക്കാനും തിളങ്ങാനും നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് നാടന്‍ കൂട്ടുകള്‍. ഇത്ര വെളുക്കുമെന്ന് ഒരിക്കലും നിങ്ങള്‍ വിചാരിക്കില്ല. പപ്പായ ആണ് ഇവിടെ പറയുന്നത്. പപ്പായ കഴിക്കുന്നതും ഫേഷ്യല്‍ ആയി ഉപയോഗിക്കുന്നതും നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം.

Papaya-Face-Masks

ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ, മാത്രമല്ല യൗവനം നിലനിര്‍ത്താനും പപ്പായ സഹായിക്കുന്നു.ധാതുക്കളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ പപ്പായയില്‍ വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുളളതിനാല്‍ കാന്‍സറിനെ ചെറുക്കാനും പപ്പായ സഹായകരമാകും.പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിവിധ എന്‍സൈമുകള്‍ ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും വിശപ്പുണ്ടാകാനും

സഹായകരമാകും.എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് പപ്പായ. പപ്പായയുടെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും ഇപ്പോഴും അറിയില്ല. ഏത് അസുഖത്തിനും നല്ലൊരു മരുന്നാണ് പപ്പായ. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്.

പപ്പായയോടൊപ്പം പപ്പായ ഇലയും കുരുവും പല രാജ്യങ്ങളിലും ഭക്ഷ്യവസ്തുവായി ഉയോഗിക്കുന്നു.ഇലകള്‍ ആവിയില്‍ നന്നായി വേവിച്ച് മഞ്ഞപ്പിത്തത്തിനും മൂത്രാശയരോഗങ്ങള്‍ക്കും ഔഷധമായും ഉപയോഗിക്കാറുണ്ട്.പ്രമേഹമുളളവര്‍ക്കും മിതമായ തോതില്‍ ഉപയോഗിക്കാവുന്ന പഴമാണ് പപ്പായ. അമേരിക്കന്‍ നാടുകളിലാണ് ഉത്ഭവിച്ചതെങ്കിലും ഇന്ത്യയിലാണ് ഇപ്പോള്‍ പപ്പായ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത്.പഴുത്തതും പച്ചയും ആയ പപ്പായ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. രണ്ടിനും അതിന്റേതായ ആരോഗ്യഗുണങ്ങള്‍ ഉണ്ട്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ.പപ്പായയിലെ ആന്‍ഡിഓക്‌സിഡന്റ് ചര്‍മത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ. പ്രമേഹ രോഗികള്‍ക്കു പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കാം. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മികച്ചതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ പപ്പായ കഴിക്കുന്നത് ?ഗുണം ചെയ്യും.

പപ്പായയിലെ പൊട്ടാസ്യം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്. പൊട്ടാസ്യം സ്‌ട്രോക്ക് വരാതെ ശരീരത്തെ സംരക്ഷിക്കും.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപെയിന്‍, കൈമോപാപെയിന്‍ തുടങ്ങിയ എന്‍സൈമുകള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നിവ മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കും.

ബീറ്റ-കരോട്ടിന്‍ വായ, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ തടയാന്‍ സഹായിക്കും. സിയാക്‌സാന്തിന്‍, ക്രിപ്‌റ്റോക്‌സാന്തിന്‍, ല്യൂട്ടിന്‍ തുടങ്ങിയവ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു.

പപ്പായയുടെ കറ ത്വക്ക്രോഗങ്ങള്‍ക്ക് നല്ലൊരു ഔഷധം കൂടിയാണ്. ശരീരത്തില്‍ അമിതമായി അടങ്ങിയിരിക്കുന്ന പിത്തത്തെ ശമിപ്പിക്കാന്‍ സ്ഥിരമായി പഴുത്ത പപ്പായ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരഭാരം കൃത്യമായി നിയന്ത്രിക്കാനും സഹായിക്കും.

ആര്‍ത്തവം ക്രമത്തിലല്ലാത്ത സ്ത്രീകള്‍ പച്ചപപ്പായ ഒരാഴ്ച്ച തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ആര്‍ത്തവം ക്രമത്തിലാകും. പപ്പായ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുവേദന അപൂര്‍വ്വമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പപ്പായ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

Read more about:
EDITORS PICK