സഹപാഠിയെ കൊന്നു, 20 വര്‍ഷത്തിനുശേഷം വ്യാജ ഡോക്ടര്‍ പിടിയിലായി

Sruthi February 2, 2019
crime

ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സഹപാഠിയെ കൊന്ന് വ്യാജ ഡോക്ടറായി വിലസിയ യുവാവ് അറസ്റ്റില്‍. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ഇയാള്‍ ഡോക്ടറാകുന്നത്. ബോറിസ് കൊണ്‍ട്രാഷിന്‍ (36) ആണ് അറസ്റ്റിലായത്.

റഷ്യക്കാരനാണ് പിടിയിലായത്. ചെല്ല്യാബിന്‍സ്‌കിലെ ഉറാല്‍സ് നഗരത്തില്‍ വര്‍ഷങ്ങളായി മനഃശാസ്ത്രജ്ഞനായി ബോറിസ് ജോലി ചെയ്തിരുന്നതായി പറയുന്നു. വ്യാജരേഖകള്‍ കാണിച്ചാണു ജോലി നേടിയതെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

1998ല്‍ സഹപാഠിയായ പതിനാറുകാരനെ ബോറിസ് മരുന്ന് കുത്തിവച്ച് മയക്കി കൊല്ലുകയും ശരീരം മുറിച്ചു രക്തം കുടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പറയുന്നു.

ബോറിസ് കൊണ്‍ട്രാഷിനെ രക്തദാഹിയായ മനുഷ്യന്‍ എന്നാണു വിശേഷിപ്പിക്കുന്നത്. ‘ആചാരത്തിന്റെ ഭാഗമായി’ നടത്തിയ കൊലയെന്നാണു ബോറിസ് ഇതേപ്പറ്റി പൊലീസിനോടു പറഞ്ഞത്. അന്വേഷണത്തിനൊടുവില്‍ 2000 ഓഗസ്റ്റില്‍, നരഹത്യാപ്രേരണയുള്ള മനോനില തെറ്റിയ വ്യക്തിയാണ് ഇയാളെന്നു സ്ഥിരീകരിച്ചു. ചികിത്സയ്‌ക്കൊപ്പം 10 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു.

crime

പുറത്തിറങ്ങി കുറച്ചുകാലത്തിനു ചെല്ല്യാബിന്‍സ്‌കില്‍ എത്തിയ ബോറിസ്, ആരോഗ്യവകുപ്പിനു കീഴിലുള്ള സിറ്റി ഹോസ്പിറ്റല്‍ നമ്പര്‍ 11ല്‍ പ്രഥമശുശ്രൂഷാ ഡോക്ടറായി പ്രവേശിച്ചു. മദ്യത്തിന്റെയും പുകയിലയുടെയും ദോഷങ്ങള്‍ മനസ്സിലാക്കി ആളുകളെ പിന്തിരിപ്പിക്കുക, വ്യായാമത്തെപ്പറ്റി ബോധവല്‍ക്കരിക്കുക തുടങ്ങിയവയായിരുന്നു ജോലി.

shooting-crime

കഴിഞ്ഞ ജനുവരിയില്‍ ഇയാളുടെ തട്ടിപ്പ് മനസ്സിലായി. ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ബോറിസിന്റെ ചിത്രം, നേരത്തേ ചികിത്സിച്ചിരുന്ന മനഃശാസ്ത്രജ്ഞന്റെ ശ്രദ്ധയില്‍പെട്ടതോടെയാണു സംഭവം പുറത്തറിയുന്നത്.

Tags: , ,
Read more about:
RELATED POSTS
EDITORS PICK