മുഖക്കുരു കൂടുതല്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കൂ

Sruthi February 3, 2019
face-acne

കൗമാരക്കാര്‍ക്കിടയിലെ പ്രധാന വില്ലനാണ് ഈ മുഖക്കുരു. ജങ്ക് ഫുഡുകളും മാറിവരുന്ന രീതികളും ഒരു പരിധിവരെ മുഖക്കുരു ഉണ്ടാക്കാന്‍ കാരണമാകുന്നു. മുഖക്കുരു കൂടുതല്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം.

1.ചോക്ലേറ്റ്- ചോക്ലേറ്റില്‍ പാലും, ശുദ്ധീകരിച്ച പഞ്ചസാരയും, കഫീനും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാല്‍ കുറഞ്ഞ അളവില്‍ ചോക്കലേറ്റ് ഉപയോഗിക്കുന്നത് പ്രശ്‌നമല്ല. കൊഴുപ്പ് അമിതമായി ശരീരത്തിലെത്തുന്നത് മുഖക്കുരുവിന് കാരണമാകും. രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കാനും ഹോര്‍മോണ്‍ വ്യതിയാനത്തിനും കൊഴുപ്പ് ഇടയാക്കും.

കൊഴുപ്പ് അമിതമാകുന്നത് മൂലം രക്തയോട്ടം സാവധാനമാകുന്നതിനാല്‍ ഓക്‌സിജനും, മറ്റ് പോഷകങ്ങളും ശരീരഭാഗങ്ങളിലെത്തുന്നത് തടസ്സപ്പെടും.

ഫ്രഞ്ച് ഫ്രൈ- കൊഴുപ്പും, പശയുമുള്ള ഫ്രഞ്ച് ഫ്രൈ പോലുള്ള വിഭവങ്ങള്‍ ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവയാണ്. ഇവ ചര്‍മ്മത്തില്‍ കുരുക്കളുണ്ടാകാനിടയാക്കും. പാലുത്പന്നങ്ങള്‍ ധാരാളം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും എന്ന് കരുതപ്പെടുന്നു.

പാല്‍- മുഖക്കുരുവിന് പ്രധാന കാരണമാകുന്ന ഹോര്‍മോണുകള്‍ ഏറെ അടങ്ങിയതാണ് പാലും പാലുത്പന്നങ്ങളും. സമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണുകള്‍ വൃക്കയില്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നതാണ് കഫീന്‍. ഇത് ചര്‍മ്മത്തിന് ദോഷകരമാണ്. ഉറക്കം കുറയാനും ഇത് കാരണമാകും.

നിങ്ങള്‍ക്ക് മുഖക്കുരുവിന്റെ തുടക്കം കാണുന്നുണ്ടെങ്കില്‍ ആവശ്യത്തിന് ഉറങ്ങുന്നത് ശീലമാക്കുക. പഞ്ചസാര ചേര്‍ത്ത സോഡയും മറ്റ് പാക്ക് ചെയ്ത പാനീയങ്ങളും കഫീന്‍ അടങ്ങിയവയാണ്. ഇവ ചര്‍മ്മത്തിന് ദോഷകരമാണ്. മദ്യം കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇത് വഴി ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാവുകയും അത് മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും.

മസാലകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ നിലവിലുള്ള മുഖക്കുരു വഷളാകാന്‍ ഇടയാക്കും. മസാലകള്‍ ശരീരത്തിന്റെ താപനില ഉയര്‍ത്തുകയും, അതുമുലം ചര്‍മ്മത്തിന് ചൂട് കൂടുകയും ചെയ്യും. ഇത് മുഖക്കുരുവിന് ഇടവരുത്തും.

Tags: ,
Read more about:
EDITORS PICK