ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി കേരള പോലീസ്, അറിഞ്ഞിരിക്കണം

Sruthi February 4, 2019
two-wheeler

ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് കര്‍ശനനിര്‍ദേശവുമായി കേരള പോലീസ്. ഇരുചക്രവാഹനത്തില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്ന നിര്‍ദേശമാണ് കേരള പോലീസ് മുന്നോട്ട് വയ്ക്കുന്നത്.

ബൈക്ക് മുതലായ ഇരുചക്രവാഹനങ്ങള്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാനാകുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ യുവാക്കളും കൗമാരക്കാരും നിയമ വിരുദ്ധമായി രണ്ടില്‍ കൂടുതല്‍ ആളുകളുമായി യാത്ര ചെയ്യുന്നത് പതിവാകുന്ന സാഹചര്യമാണുള്ളത്. ഇതേതുടര്‍ന്ന് കര്‍ശന നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് കേരളത്തിലെ ശരാശരി വേഗപരിധി 50 കിലോ മീറ്ററാണ്. എന്നാല്‍ അമിത വേഗതമൂലം ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇരുചക്ര വാഹനങ്ങളില്‍ സുരക്ഷയ്ക്കായി ഘടിപ്പിച്ചിരിക്കുന്ന ഹാന്‍ഡ് ഗ്രിപ്, സാരി ഗാര്‍ഡ എന്നിവ അഴിച്ചു മാറ്റുന്നത് അപകടം ക്ഷണിച്ചു വരുത്തും.

തലയുടെ സുരക്ഷയ്ക്കായി ധരിക്കുന്ന ഹെല്‍മറ്റിന്റെ ചിന്‍സ്ട്രാപ് സൗകര്യം പോലെയാണ് ചെറുപ്പക്കാര്‍ ധരിക്കുന്നത്. ഇത് ഹെല്‍മറ്റ് ധരിക്കാത്തതിനു തുല്യമാണെന്നും പോലീസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

Read more about:
EDITORS PICK