ഇയര്‍ക്കൈ പേരന്‍പാനത്, അമുതവന്‍ താണ്ടിയത് പന്ത്രണ്ട് അധ്യായങ്ങള്‍, പേരന്‍പ് ഒരു ഉണര്‍വ്

സ്വന്തം ലേഖകന്‍ February 4, 2019
peranbu-review

ഉടല്‍-മനോനിലകള്‍ ശരിയല്ലാത്ത തന്റെ പാപ്പാ ക്കുവേണ്ടി ജീവിക്കുന്ന ഒരു അപ്പയുടെ കഥ. കൗമാരിക്കാരിയായ പെണ്‍കുട്ടിക്ക് അമ്മ അടുത്തില്ലാതാകുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങളും ഒരു അമ്മ പറഞ്ഞുകൊടുക്കേണ്ടതും ചെയ്തു കൊടുക്കേണ്ടതുമായ കാര്യങ്ങള്‍ അച്ഛന്‍ ചെയ്യേണ്ടിവരുന്നതുമാണ് പേരന്‍പ്.

അമുതവന്‍ താണ്ടിയത് പന്ത്രണ്ട് അധ്യായങ്ങളാണ്. റാം എന്ന തിരക്കഥാകൃത്ത് കഥ കൃത്യമായി പൂര്‍ത്തിയാക്കുന്നുണ്ട്. എന്നാല്‍, സമൂഹത്തിന് നല്‍കുന്ന ഒരു വലിയ ചോദ്യത്തിനും പ്രശ്‌നത്തിനുമുള്ള സൊലൂഷന്‍ റാമിന് യഥാര്‍ത്ഥത്തില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് പല പ്രേക്ഷകര്‍ക്കും തോന്നിക്കാണാം. എന്തു സൊലൂഷനാണ് ആ അപ്പ മകള്‍ക്കു വേണ്ടി കണ്ടെത്തിയത്?

ആ കാര്യത്തില്‍ റാം എന്ന തിരക്കഥാകൃത്ത് പരാജയപ്പെട്ടോ. എങ്കിലും മമ്മൂട്ടിയുടെയും സാധനയുടെ അഭിനയം ഓരോ പ്രേക്ഷകനെയും എങ്ങോട്ടോ കൊണ്ടുപോയി. ഓരോ മലയാളികളുടെയും മനസ്സില്‍ തെണ്ണൂറുകളിലെ മമ്മൂട്ടി തിരിച്ചുവെന്നെന്നു പറഞ്ഞു.

ആ അഭിനയത്തിനുമുന്നില്‍ പ്രേക്ഷകര്‍ പലതും മറന്നു. തേനി ഈശ്വര്‍ എന്ന ക്യാമറാമാന്‍ പകര്‍ത്തിയ ദൃശ്യഭംഗി പ്രശംസനീയം തന്നെ. ഇരുട്ടിനു വേണ്ടി ക്യാമറ ചലിപ്പിച്ച തേനി ആ കര്‍മം ഭംഗിയായി പൂര്‍ത്തിയാക്കി. അതേസമയം, പല രംഗങ്ങളും നീട്ടി കൊണ്ടുപോയില്ലേ എന്നു തോന്നാം. ആവിശ്യമില്ലാത്ത ലാഗ് വന്നിട്ടുണ്ടെന്നു പറയാതിരിക്കാന്‍ കഴിയില്ല.

നിങ്ങള്‍ എത്രത്തോളം അനുഗ്രഹിക്കപ്പെട്ടതും മികച്ചതുമായ ഒരു ജീവിതമാണ് ഭൂമിയില്‍ അനുഭവിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നത് എന്റെ കഥയിലെ ചില അധ്യായങ്ങള്‍ കേട്ടാല്‍ മനസിലാവും എന്ന് പ്രേക്ഷകനെ നോക്കിപ്പറഞ്ഞുകൊണ്ടാണ് അമുതവന്‍ തന്റെ കഥയ്ക്ക് തുടക്കമിടുന്നത്. പന്ത്രണ്ട് അധ്യായങ്ങള്‍ കടന്നുപോകുന്നു. പന്ത്രണ്ടും ഓരോ വൈകാരികമായ ഘട്ടങ്ങളായിരുന്നു. ഇയര്‍ക്കൈ വെറുപ്പാനത്, ഇയര്‍ക്കൈ അതിസയമാനത്, ഇയര്‍ക്കൈ കോട്ടൂരമാനത്, ഇയര്‍ക്കൈ അര്‍പ്പുതമാനത്, ഇയര്‍ക്കൈ പുതിരാനത്, ഇയര്‍ക്കൈ ആപത്താനത്,ഇയര്‍ക്കൈ സുതന്ത്രമാനത്,ഇയര്‍ക്കൈ ഇറക്കമറ്റത്,ഇയര്‍ക്കൈ ദാഹമാനത്,ഇയര്‍ക്കൈ വിധികളറ്റത്,ഇയര്‍ക്കൈ മുടിവറ്റത്, ഇയര്‍ക്കൈ പേരന്‍പാനത്… ഇങ്ങനെ പോകുന്നു ശീര്‍ഷകങ്ങള്‍.

അഞ്ജലി അമീറിന്റെ മീര എന്ന കഥാപാത്രം പലപ്പോഴും കണ്ണുനിറച്ചു. അവരുടെ ജീവിതം തന്നെ സ്‌ക്രീനില്‍ തെളിഞ്ഞുവെന്ന് പറയാം. ആര്‍ത്തവ സമയവും, നാപ്കിന്‍ മാറ്റാന്‍ പറ്റാത്ത അവസ്ഥകളും, ലൈംഗിക തൃഷ്ണകളും..ഇതൊക്കെ ഒരച്ഛന്‍ എങ്ങനെ കൈകാര്യം ചെയ്യും? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉള്ള ഉത്തരം പേരന്‍പ് പറഞ്ഞു തരുന്നു. ഇത് ശരിക്കും അന്‍പുള്ള പടം. അന്‍പുള്ള അപ്പ, പാപ്പ..

Read more about:
RELATED POSTS
EDITORS PICK