ലോക സൗന്ദര്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചെത്തുന്നത് തൃശൂര്‍ സ്വദേശിനി

Pavithra Janardhanan February 4, 2019

വിവാഹിതരായ സ്ത്രീകളുടെ ലോക സൗന്ദര്യ മല്‍സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നത് മലയാളി. മുംബൈയില്‍ ഉദ്യോഗസ്ഥനായ തൃശൂര്‍ ആറ്റൂര്‍ സ്വദേശിനി കൃഷ്ണന്‍കുട്ടി നായര്‍, രാധിക ദമ്പതികളുടെ മകളും സിഡ്‌നിയില്‍ ധനകാര്യ സ്ഥാപനം നടത്തി വരുന്ന റാം മേനോന്റെ ഭാര്യയുമായ സരിത മേനോനെന്ന മുപ്പത്തിയെട്ടുകാരിയാണ് ആ മലയാളി.

മിസിസ് ഓസ്‌ട്രേലിയ സൗന്ദര്യ മല്‍സരത്തില്‍ സരിത മേനോനായിരുന്നു ജേതാവ്. അടുത്ത നവംബറില്‍ മുംബൈയിലും ഡല്‍ഹിയിലുമായി നടക്കുന്ന മിസിസ് വേള്‍ഡ് സൗന്ദര്യ മത്സരത്തില്‍ സരിത ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കും.

അടുത്ത നവംബറില്‍ മുംബൈയിലും ഡല്‍ഹിയിലുമായി നടക്കുന്ന മിസിസ് വേള്‍ഡ് സൗന്ദര്യ മത്സരത്തില്‍ സരിത ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കും. മുംബൈയിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും രക്ഷിതാക്കളുടെ നാടായ തൃശൂര്‍ ആറ്റൂരില്‍ പതിവായി വരാറുണ്ട്. വിവാഹ ശേഷമാണ് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയത്. നേരത്തെ, മിസിസ് സൗത്ത് ഏഷ്യയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൗന്ദര്യ മത്സരത്തില്‍ നിന്ന് ലഭിച്ച അവാര്‍ഡു തുക നാട്ടിലെ ചില നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കു കൈമാറിയിരുന്നു.

Read more about:
EDITORS PICK