എട്ട് മാസം ഗര്‍ഭിണിയായ മാതാവിന്റെ നേര്‍ക്ക് വെടിവെച്ച് നാലു വയസുകാരന്‍

Sruthi February 4, 2019
gun-shoot

ഗര്‍ഭിണിയായ അമ്മയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത് നാല് വയസുകാരന്‍. എട്ട് മാസം ഗര്‍ഭിണിയായ മാതാവിന്റെ നേര്‍ക്കാണ് വെടിവെച്ചത്. അമേരിക്കയിലെ വാഷ്ങ്ടണ്‍ സ്റ്റേറ്റ് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം നടന്നത്.

അമ്മയും അച്ഛനും കിടക്കുന്ന റൂമിലേക്ക് വന്ന മകന് അവിടെ വെച്ച് തോക്ക് ലഭിക്കുകയായിരുന്നു. കിടയ്ക്കക്കടിയില്‍ നിന്നാണ് കുട്ടിക്ക് ലോഡ് ചെയ്ത തോക്ക് ലഭിച്ചത്. തുടര്‍ന്ന് ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന മാതാവിന്റെ മുഖത്തേക്ക് അറിയാതെ കുട്ടി വെടിയുതിര്‍ക്കുകായയിരുന്നു.

27 വയസ്സ് മാത്രമേ മാതാവിന് പ്രായമുള്ളൂ. വെടിയേറ്റ മാതാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇവര്‍ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആത്മരക്ഷയ്ക്കായി കുട്ടിയുടെ പിതാവ് സൂക്ഷിക്കുന്ന തോക്കാണ് മകന്‍ ഉപയോഗിച്ചതെന്നാണ് പറയുന്നത്. അതേസമയം, സുരക്ഷിതമായി തോക്ക് സൂക്ഷിക്കാതിരുന്നാല്‍ അമേരിക്കയില്‍ ക്രിമിനല്‍ കുറ്റമാണ്.

Read more about:
RELATED POSTS
EDITORS PICK