ലോക ക്യാന്‍സര്‍ ദിനം

Pavithra Janardhanan February 4, 2019

ഇന്ന് ലോക ക്യാന്‍സര്‍ ദിനം. കാഴ്ചയിലും കേള്‍വിയിലും ക്യാന്‍സറിന്റെ ലോകത്താണ് ഇന്ന് നാമോരോഴുത്തരും.ദിനംപ്രതി ക്യാൻസർ രോഗികൾ നാമറിയാതെത്തന്നെ വ്യാപിക്കുന്നു.

ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, രോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രുവരി നാലാം തീയതി ലോക അര്‍ബുദദിനമായി ആചരിക്കുന്നു. അര്‍ബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ ‘ ദി ഇന്റര്‍നാഷണല്‍ യൂണിയന്‍ എഗെയ്ന്‍സ്റ്റ് ക്യാന്‍സര്‍’ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ഗ്രീക്ക് ഭാഷയില്‍ ഞണ്ട് എന്നര്‍ത്ഥം വരുന്ന കാര്‍സിനോമ എന്ന പദത്തില്‍ നിന്നാണ് ക്യാന്‍സര്‍ എന്ന പദം ഉണ്ടായത്. ക്യാന്‍സര്‍ രോഗത്തിന്റെ വേദനയില്‍ കഴിയുന്നവര്‍ക്ക് ഒരു തണല്‍, ഒരു ആശ്രയം , അതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നു ഫെബ്രുവരി 4.

Tags: ,
Read more about:
EDITORS PICK