കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരത്തില്‍ ആക്രമണം

Pavithra Janardhanan February 6, 2019

ലണ്ടനിലെ കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരം ആക്രമിക്കപ്പെട്ടു. ശവകുടീരത്തിലെ ശില്‍പത്തിനു താഴെയുള്ള മാര്‍ബിള്‍ ഫലകം ചുറ്റിക ഉപയോഗിച്ച് തകർത്തിരിക്കുകയാണ് .മാര്‍ബിള്‍ ഫലകം പൂര്‍വസ്ഥതിയില്‍ ആക്കാന്‍ സാധിക്കാത്ത തരത്തിലാണ് അടിച്ചു തകര്‍ത്തിരിക്കുന്നത്. അതേസമയം ആരാണ് ആക്രമണത്തിനു പിന്നിലെന്ന് അറിയില്ലെന്നാണ് സെമിത്തേരി ജീവനക്കാര്‍ പറയുന്നു

ചുറ്റിക ഉപയോഗിച്ച് ഇടിച്ചതിനാല്‍ മാര്‍ബിളില്‍ മാര്‍ക്‌സിനെ കുറിച്ചുള്ള വിവരണങ്ങള്‍ പലതും മാഞ്ഞു പോയ അവസ്ഥയിലാണ്. എന്നാല്‍ സമീപത്തുള്ള മറ്റു ശവകുടീരങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായിട്ടില്ല.

അതേസമയം കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരം നശിപ്പിക്കാന്‍ ഒരിക്കലും നീതികരിക്കാനാകാത്തതും സംസ്‌കാരശൂന്യവുമായ പ്രവര്‍ത്തിയാണെന്ന് ഹൈഗേറ്റ് സെമിത്തേരി ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഇയാന്‍ ഡുംഗാവെല്‍ പ്രതികരിച്ചു. ഇതിന് മുന്‍പും 1970 ല്‍ ശില്‍പ്പം ആക്രമണത്തിന് വിധേയമായിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK