പ്രസവശേഷം നിങ്ങളുടെ വയര്‍ തടിച്ചോ? വയര്‍ ചുരുങ്ങാന്‍ നല്ലമുളക് കറി കഴിക്കാം

Sruthi February 6, 2019
after-delivery

പ്രസവശേഷം പലരും തടിക്കുന്നു, വയര്‍ ചാടുന്നു. പഴയതു പോലെ നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് വേണ്ടേ? വയര്‍ ചുരുങ്ങാന്‍ നല്ലമുളക് കറി കഴിക്കാം. എന്താണ് ഈ നല്ല മുളക്? കുരുമുളകിനെ പണ്ട് വിശേഷിപ്പിക്കുന്നതാണ് നല്ലമുളക്. പണ്ട് പ്രസവരക്ഷാ ഔഷധമായി ഡോക്ടര്‍മാര്‍ നല്ലമുളക് കറി ഉണ്ടാക്കി കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മുതല്‍ പ്രസവ ശേഷം വയര്‍ ചുരുങ്ങാനുള്ള ഒറ്റമൂലിയായി വരെ നല്ലമുളക് കറിയെ കാണുന്നവരുണ്ട്. പ്രസവരക്ഷാക്കറി മാത്രമായല്ല മാസത്തില്‍ ഒരു ദിവസം ഈ കറി നിര്‍ബന്ധമാക്കുന്ന വീടുകളുണ്ട്. കുടുംബത്തിന്റെ സമ്പൂര്‍ണ ആരോഗ്യത്തിന് ഇത് ആവശ്യമാണെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. മഴക്കാലത്താണ് നല്ലമുളക് കറി വ്യാപകമായി ഉപയോഗിക്കുന്നത്. ശരീര താപം നിലനിര്‍ത്താനുള്ള ഒരു ഉപാധി കൂടിയാണ് ഈ കറി.

മാത്രമല്ല, ജലദോഷം, തുമ്മല്‍, പൊടിമൂലമുള്ള അലര്‍ജി, തലവേദന, തണുപ്പ് കൂടുമ്പോള്‍ ഉണ്ടാകുന്ന സന്ധിവേദന ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഇവയ്‌ക്കൊക്കെ നല്ലമുളക് കറി വളരെ നല്ലതാണ്.

നല്ലമുളക് കറിക്കു വേണ്ട ചേരുവകള്‍

തേങ്ങ 1 (ചിരകിയത്)
ഉണങ്ങിയ കുരുമുളക് ഒരു കൈ
വെളുത്തുള്ളി അഞ്ച് അല്ലി
മുളക് പൊടി ഒരു വലിയ സ്പൂണ്‍
മല്ലിപ്പൊടി ഒരു വലിയ സ്പൂണ്‍
കുടംപുളി 2 അല്ലി
ചെറിയ ഉള്ളി 50 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)
ചേന അല്ലെങ്കില്‍ പച്ചക്കായ (ചെറുതായി നിറുക്കിയത്) ഒരു കപ്പ്‌ളി
വെളിച്ചെണ്ണ 2 വലിയ സ്പൂണ്‍
ഉപ്പ് പാകത്തിന്
കടുക് ഒരു നുള്ള്
കറിവേപ്പില അഞ്ച് ഇതള്‍

പാചകം ചെയ്യുന്ന വിധം

ചിരകിയ തേങ്ങയും കുരുമുളകും വെളുത്തുള്ളിയും ഒരുമിച്ചിട്ട് ചീനച്ചട്ടിയില്‍ നന്നായി മൂപ്പിച്ചെടുക്കുക. ഈ മിശ്രിതം നന്നായി പൊടിച്ചെടുക്കുകയും ശേഷം മല്ലിപ്പൊടിയും മുളക് പൊടിയും ചേര്‍ക്കുക. ഇതിലേക്ക് ഉപ്പും കുടംപുളിയുടെ സത്തും വെള്ളവും ചേര്‍ത്തു കലക്കിയെടുക്കുക. ഈ അരപ്പ് മാറ്റിവയ്ക്കുക.

ശേഷം ചെറുതായി അരിഞ്ഞ ഉള്ളിയും ചേന അല്ലെങ്കില്‍ പച്ചക്കായയും വേവിക്കുക. ഇതു നന്നായി വെന്തുകഴിയുമ്പോള്‍ വെളിച്ചെണ്ണയില്‍ വരട്ടിയെടുക്കണം. നേരത്തെ തയാറാക്കിവച്ചിരിക്കുന്ന അരപ്പും വരട്ടിയെടുത്ത ചേന അല്ലെങ്കില്‍ പച്ചക്കായ കഷണങ്ങളും ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം അടുപ്പത്തുവച്ച് തിളപ്പിക്കുക. നന്നായി തിളച്ചാല്‍ വാങ്ങിവയ്ക്കാം. ശേഷം കടുക് വറുത്തൊഴിച്ച് ഉപയോഗിക്കാം.

Read more about:
EDITORS PICK