കൊളസ്‌ട്രോൾ മാറാൻ കാന്താരിയും കറിവേപ്പിലയും

Pavithra Janardhanan February 7, 2019

കൊളസ്ട്രോള്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക് ആവശ്യമായ ഊര്‍ജം ഉൽപ്പാദിപ്പിക്കുവാനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനും ഉള്‍പ്പെടെ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൊളസ്ട്രോള്‍ വേണം. നമ്മുടെ ശരീരത്തിനാവശ്യമായ കൊളസ്ട്രോളില്‍ 80 ശതമാനവും ശരീരം (കരള്‍) തന്നെ നിര്‍മിക്കുന്നു.

ശേഷിക്കുന്ന 20 ശതമാനം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ശരീരത്തിലെത്തും. നല്ലതും ചീത്തയുമായ ഘടകങ്ങള്‍ രക്തത്തിലെ കൊളസ്ട്രോളിലുണ്ട്. ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) എന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് ആവശ്യത്തിലേറെയാണെങ്കില്‍ അതിനെ കുറയ്ക്കുക എന്നത്  അത്യാവശ്യം ആയിട്ടുള്ള കാര്യം ആണ് .

അങ്ങനെ ചീത്ത കൊളസ്ട്രോള്‍ ഒഴിവാക്കാന്‍ പ്രകൃതിദത്തമായ പല മാര്‍ഗങ്ങളും ഉണ്ട് അവയില്‍ ചിലത് പരിചയപ്പെടാം .

  • കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഈ പ്രത്യേക ഒറ്റമൂലി തയ്യാറാക്കേണ്ടത്.
  • 6 കാന്താരി മുളക്, ഇഞ്ചി- 1 കഷ്ണം, 2 തണ്ടു കറിവേപ്പില, 3 തണ്ട് പുതിനയില 7 വെളുത്തുള്ളി എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.കാന്താരി മുളക് പൊതുവേ കൊളസ്‌ട്രോളിന് നല്ല പരിഹാരമാണെന്നു പറയും. ഇതിലെ ചില പ്രത്യേക ഘടകങ്ങള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.കറിവേപ്പില, പുതിനയില എന്നിവയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഘടകങ്ങളാണ്.

തയാറാക്കി ഉപയോഗിക്കേണ്ട വിധം

മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും നാലു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് മൂന്നു ഗ്ലാസായി മാറുന്നതുവരെ തിളയ്ക്കണം. ഇതിനു ശേഷം രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസും പിന്നീട് ദിവസവും മുഴുവനുമായി ബാക്കിയുള്ളതും കുടിച്ചു തീര്‍ക്കുക.

  • ദിവസവും നാരങ്ങാവെള്ളവും തേനും ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
  • കറിവേപ്പില, ചിരട്ടക്കഷ്ണങ്ങള്‍ എന്നിവ ഒരുമിച്ചിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
  • 50 ഗ്രാം നാടന്‍ തെങ്ങിന്റെ വേര് കഷ്ണമാക്കി നുറുക്കി രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് വെള്ളം ഒരു ഗ്ലാസാകുന്നതുവരെ തിളപ്പിയ്ക്കുക. ഇത് കുടിയ്ക്കാം.
  • ദിവസവും രണ്ടുനേരം ചെരിപ്പില്ലാത്ത നടക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഒരു നാട്ടുവഴിയാണ്.
  • നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണ്.
Tags:
Read more about:
EDITORS PICK