സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

Asha February 8, 2019

സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. പരുക്കേറ്റ മലപ്പുറം കരുവാരക്കുണ്ട് മഞ്ഞള്‍പ്പാറ സ്വദേശി സിദ്ദിഖ് (50) ആണ് മരിച്ചത്. തായിഫ് നഗരത്തില്‍ നിന്ന് 80 കിമി അകലെ തുറബ ബീഷ റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ പരുക്കേറ്റ കൊല്ലം സ്വദേശി നജീം തുറബ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ഒരു മാസം മുന്‍പ് ദമാമിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായരുന്ന മറ്റൊരു യുവാവും ഇന്ന് മരിച്ചു. തൃശൂര്‍ മാള മേലാറ്റൂര്‍ സ്വദേശി സിജോ ആന്റണിയാണ് മരിച്ചത്. സിജോയുടേയും സിദ്ദിഖിന്റേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Read more about:
EDITORS PICK