ഫെബ്രുവരി 15നകം എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പ്രവാസികളുടെ ഓട്ടോമാറ്റിക് പേയ്‌മെന്റുകളും ക്രെഡിറ്റ് കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാകും

Asha February 9, 2019

ഫെബ്രുവരി 15ന് മുന്‍പ് എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ നല്‍കാത്തവരുടെ ഓട്ടോമാറ്റിക് പേയ്‌മെന്റുകളും ക്രെഡിറ്റ് കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാകുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്. പ്രവാസികള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ എടിഎം കാര്‍ഡുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമാകും. അതേസമയം ബാങ്ക് ശാഖകള്‍ വഴിയോ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴിയോ ഉള്ള ഇടപാടുകള്‍ക്ക് ഇത് ബാധകമല്ല. അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം.

ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് രാജ്യത്തെ ബാങ്കുകള്‍ക്ക് ഫെബ്രുവരി 28 വരെയാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് സമയം നല്‍കിയിരിക്കുന്നത്. ബാങ്കിന്റെ വെബ്‌സൈറ്റ് വഴിയോ, ഇമെയില്‍ വഴിയോ, മൊബൈല്‍ ബാങ്കിങ്, എടിഎം, കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ നല്‍കാനാവും.

Read more about:
EDITORS PICK