മാവോവാദിയുടെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്ത ജവാന് അഭിനന്ദന പ്രവാഹം

Pavithra Janardhanan February 9, 2019

ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മാവോവാദിയുടെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്ത ജവാന് അഭിനന്ദനപ്രവാഹം. സി ആര്‍ പി എഫ് ജവാൻ രാജ്കമല്‍ ആണ് ഷോമു പുര്‍ത്തിയെന്ന പരിക്കേറ്റ നക്‌സലൈറ്റിന് വേണ്ടി രക്തം ദാനം ചെയ്തത്.

തീവ്ര ഇടതു ചിന്താഗതി പുലര്‍ത്തുന്നതും നിരോധിത സംഘടനയുമായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനാണ് ഷോമു പുര്‍ത്തി. ജനുവരി 29ന് ഖുണ്ടി ജില്ലയിലെ മുര്‍ഹുവില്‍ 209 കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍) ടീം അംഗങ്ങളും നക്‌സലുകളുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു.

നാല് നക്‌സലുകളാണ് അന്ന് കൊല്ലപ്പെട്ടിരുന്നത്്. ഈ ഏറ്റുമുട്ടലിലാണ് ഷോമുവിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ഷോമുവിനെ ചികിത്സയ്ക്കായി റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെത്തിച്ചു. ഷോമുവിന് രക്തം ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ സി ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഞ്ജയ് ആനന്ദ് ലത്കറിനെ അറിയിച്ചു. അദ്ദേഹം ഇക്കാര്യം തന്റെ ടീം അംഗങ്ങളെയും അറിയിക്കുകയും ചെയ്തു.

Tags: ,
Read more about:
EDITORS PICK