രാഷ്ട്രീയക്കാരനാകാൻ താൽപ്പര്യമില്ലെന്ന് ഐ എം വിജയൻ

Pavithra Janardhanan February 9, 2019

 ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് വ്യക്തമാക്കി കായികതാരം ഐ.എം വിജയന്‍ രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും രാഷ്ട്രീയക്കാരനാകാന്‍ താത്പര്യമില്ലെന്നാണ് ഐ.എം വിജയന്‍ അറിയിച്ചിരിക്കുന്നത്.

‘സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തന്നെ സമീപിച്ചിരുന്നു. പല നേതാക്കളും സംസാരിച്ചിരുന്നു. എന്നാല്‍ ജോലി വിട്ട് ചിന്തിക്കാന്‍ സമയമായിട്ടില്ല’ ഐ എം വിജയന്‍
പറയുന്നു.

im-vijayan

എല്ലാ രാഷ്ട്രീയ നേതാക്കളുമായി തനിയ്ക്ക് നല്ല ബന്ധമുണ്ടെന്നും അതിനാല്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി അറിയപ്പെടാന്‍ താത്പര്യമില്ലെന്നും ഫുട്‌ബോളും ജോലിയും സിനിമയുമൊക്കെയായി മുന്നോട്ടു പോകാനാണ് താത്പര്യപ്പെടുന്നതെന്നും ഐ എം വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Tags:
Read more about:
EDITORS PICK