പരസ്പരം വിരല്‍ ചൂണ്ടി, ചിരിച്ചു കൊണ്ട് സണ്ണി ലിയോണും സലിം കുമാറും; ആഘോഷമാക്കി ട്രോളന്മാർ

Pavithra Janardhanan February 9, 2019

നടന്‍ സലീംകുമാറും സണ്ണി ലിയോണും തമ്മിലുള്ള ഫോട്ടോ
സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് .സലീംകുമാര്‍ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

ട്രോള്‍ ലോകത്തെ പ്രധാനതാരമായ സലീമിന്റെ സണ്ണിയോട് ഒത്തുള്ള പടം ട്രോളന്മാര്‍ ആഘോഷമാക്കി. പടത്തേക്കാള്‍ ആഘോഷം പടത്തിന്റെ കമന്റ് ബോക്‌സിലാണ്. പരസ്പരം വിരല്‍ ചൂണ്ടി, ചിരിച്ചു കൊണ്ടുള്ള നില്‍പ്പാണ് രണ്ടു പേരും. പലര്‍ക്കും ചിത്രം കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് കല്യാണ രാമനിലെ പ്യാരിയെയും ഭവാനിയെയും.

‘ഭവാനി മനസ്സ് വെച്ചാല്‍ ഈ കലവറ നമുക്കൊരു മണിയറ ആക്കാം… ‘കുട്ടി എന്ത് ചെയ്യുന്നു… അമ്മയെ സഹായിക്കുന്നു…’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മീമുകളും തീരെ കുറവല്ല.

Read more about:
RELATED POSTS
EDITORS PICK