ടെന്നീസാണ് എന്റെ ജീവിതം: മടങ്ങിവരവ് പ്രഖ്യാപിച്ച് സാനിയ മിര്‍സ

arya antony February 10, 2019

ഹൈദരാബാദ്: സാനിയ മിര്‍സ തിരിച്ചുവരുന്നു. ടെന്നീസിലേക്കുള്ള തിരിച്ചുവരവ് താരം തന്നെയാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം അവസാനത്തോടെ തിരിച്ചുവരുമെന്നാണ് സാനിയ പറഞ്ഞിരികക്ുന്നത്. അടുത്ത 10 ദിവസത്തിനുള്ളില്‍ തന്റെ ട്രെയിനര്‍ എത്തുമെന്നും ടെന്നീസില്‍ തിരിച്ചെത്താനായി ഭാരം കുറച്ചുവെന്നും ഈ വര്‍ഷം അവസാനത്തോടെ മത്സര ടെന്നീസില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സാനിയ വ്യക്തമാക്കി. സാനിയ അവസാനമായി ടെന്നീസ് കോര്‍ട്ടിലിറങ്ങിയത് 2017 ഒക്ടോബറിലാണ്.


കാല്‍ മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്നീട് കുറച്ചുകാലം വിശ്രമത്തിലായിരുന്ന സാനിയ കഴിഞ്ഞ ഒക്ടോബറില്‍ അമ്മയായി. ഇതോടെയാണ് മത്സരരംഗത്ത് നിന്ന് പൂര്‍ണമായി വിട്ടുനിന്നത്. ടെന്നീസില്‍ തിരിച്ചെത്താന്‍ ചെറിയ പ്രായമല്ലെന്ന് അറിമെങ്കിലും ടെന്നീസാണ് എന്റെ ജീവിതമെന്നും സാനിയ മിര്‍സ വ്യക്തമാക്കുന്നു. ഇനിയും

മത്സര ടെന്നീസില്‍ തിരിച്ചെത്താനുള്ള കരുത്ത് തനിക്കുണ്ട്. വിവാഹത്തിനും അമ്മയായതിനും ശേഷം മത്സര ടെന്നീസില്‍ തിരിച്ചെത്തി കിരീടങ്ങള്‍ സ്വന്തമാക്കിയ സ്റ്റെഫി ഗ്രാഫാണ് തന്റെ മാതൃകയെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

Read more about:
EDITORS PICK