ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് സഹായകമായി ഫെയ്‌സ്ബുക്കിന്റെ പുതിയ ഫീച്ചര്‍

Asha February 11, 2019

ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് സഹായകമാകുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക് അധികൃതര്‍. എഫ്ബി ഗ്രൂപ്പുകള്‍ക്കു വേണ്ടി പുതിയ പോസ്റ്റ് ഫോര്‍മാറ്റിങ് രീതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം അഡ്മിന്‍സായിട്ടുള്ളവര്‍ക്ക് വളരെയെളുപ്പത്തില്‍ ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യാനും പോസ്റ്റുകള്‍ അപ് ലോഡ് ചെയ്യാനും സാധിക്കും. ഗ്രൂപ്പ് അംഗങ്ങളുടെ മെമ്പര്‍ഷിപ്പ് അപേക്ഷകള്‍ പേര് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനും പുതിയ ഫീച്ചര്‍ വഴി സാധിക്കും.

ഗ്രൂപ്പിലെ ഏതെങ്കിലും അംഗം നിയമം ലംഘിച്ചാല്‍ അത് അറിയിക്കുന്നതിനും അഡ്മിന്‍ പ്രവര്‍ത്തന ലോഗില്‍ തീയതി പ്രകാരം ഫില്‍ട്ടര്‍ ചെയ്യാനും പുതിയ ഫീച്ചര്‍ സഹായകമാകും. അധികം വൈകാതെ എല്ലാ ഗ്രൂപ്പുകള്‍ക്കും മെന്റര്‍ഷിപ് സൗകര്യവും ഫെയ്‌സ്ബുക്ക് നല്‍കും. നോര്‍ത്ത് ആന്റ് സൗത്ത് അമേരിക്കയിലുള്ളവര്‍ക്കായിരിക്കും ആദ്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷമാണ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ മെന്റര്‍ഷിപ് കൊണ്ടുവന്നത്.

Read more about:
EDITORS PICK