സമൂഹമാധ്യമം വഴി ദമ്പതികളെ അധിക്ഷേപിച്ച സംഭവം; മുഖ്യപ്രതി ഉള്‍പ്പെടെ ആറുപേര്‍ പിടിയിൽ

Pavithra Janardhanan February 11, 2019

‘വധുവിന് പ്രായം 45, വരന് 25. പെണ്ണിന്റെ ആസ്തി 15 കോടി, 101 പവന്‍ സ്വര്‍ണ്ണവും 50 ലക്ഷം രൂപ സ്ത്രീധനവും.’ ഈ അടിക്കുറിപ്പോടു കൂടി ദമ്പതികളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അധിക്ഷേപിച്ച സംഭവത്തിൽ മുഖ്യപ്രതി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍.

മുഖ്യപ്രതിയായ പുളിങ്ങോം സ്വദേശി റോബിന്‍ തോമസ്, പുലിക്കുരുമ്പ സ്വദേശികളായ സൂര്യലാല്‍, ജിപ്‌സണ്‍ പീറ്റര്‍, ബിജൂ, റോബിന്‍സ് തോമസ്, പരിയാരം സ്വദേശി സൈഫുദ്ദീന്‍ എന്നിവരെയാണ് ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തതത്. ചെമ്പന്തൊട്ടി സ്വദേശിയായ ജൂബി ജോസഫിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി.

ഫെബ്രുവരി നാലാം തിയ്യതി വിവാഹിതരായ കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫും ജൂബി ജോസഫും രൂക്ഷമായ സൈബര്‍ ആക്രമണത്തിനാണ് വിധേയരായത്. ഇതിന് പിന്നാലെ തങ്ങളുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ അനൂപ് പി സെബാസ്റ്റ്യന്‍ നിയമ നടപടി സ്വീകരിച്ചു. തങ്ങള്‍ ഇരുവരും ഒരുമിച്ച് ജോലിചെയ്യുന്നവരാണ്. അവളേക്കാള്‍ രണ്ട് വയസ് കൂടുതല്‍ തനിക്കുണ്ട്. സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും അനൂപ് നേരത്തേ വ്യക്തമാക്കിയിരുന്നു. വ്യാജപ്രചരണത്തെത്തുടര്‍ന്ന് മാനസ്സിക സമ്മര്‍ദ്ദം അനുഭവിച്ച ദമ്പതികള്‍ ചികിത്സ തേടിയിരുന്നു.

Read more about:
EDITORS PICK