ചെറിയ കുട്ടികൾ മുത്ത്, ബട്ടൺ, നാണയം, പുളിങ്കുരു, മഞ്ചാടി, കപ്പലണ്ടി, കടല തുടങ്ങി ഒട്ടേറെ ചെറിയ സാധനങ്ങൾ മൂക്കിലിടുകയും വായിലിട്ടു കളിക്കുകയും ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ എങ്ങനെ രക്ഷിക്കാം എന്ന് നിർദ്ദേശിക്കുകയാണ് ഡോക്ടർ സൗമ്യ സരിൻ. ആശുപത്രിയിലേക്ക് കൊണ്ടോടും മുമ്പ് തന്നെ നമുക്ക് ചെയ്യാൻ കഴിയുന്ന സിമ്പിൾ ഫസ്റ്റ് എയ്ഡുകളാണ് സൗമ്യ നിർദ്ദേശിക്കുന്നത്.