ആദായകരം കൊക്കോ കൃഷി

Pavithra Janardhanan February 11, 2019

പതിറ്റാണ്ടുകള്‍ക്ക് മുൻപ് കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ഏറെ സജീവമായിരുന്ന കൊക്കോകൃഷി വീണ്ടും വ്യാപകമാകുന്നു. കൊക്കോയുടെ ഉത്പന്നങ്ങള്‍ക്ക് പ്രിയമേറുന്നതിനാല്‍ പലകര്‍ഷകരും കൊക്കോ കൃഷിയിലേക്ക് തിരിച്ചുവരവ് തുടങ്ങി. പാടങ്ങള്‍ ഉഴുതു മറിച്ച്‌ ഒരുവര്‍ഷത്തില്‍ രണ്ടുതവണ നെല്‍കൃഷിയും അതോടൊപ്പം കരകൃഷിയും മത്സ്യകൃഷിയും ചെയ്ത് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന കര്‍ഷകരെ സംബന്ധിച്ച്‌ എന്നും നഷ്ടത്തിന്റെ കണക്കുകളാണ് ബാക്കിവെച്ചതെന്ന തിരിച്ചറിവും ഈ കര്‍ഷകരെ കൊക്കോ കൃഷിയിലേക്കും തിരിച്ചുകൊണ്ടുവരുന്നു.

കൊക്കോ ഒരു ഉഷ്ണമേഖലാ സസ്യമാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് ഇതിനോടകം അനേകം കൃഷിക്കാർ തങ്ങളുടെ കൃഷിയിലൂടെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണീ വസ്തുത.

സാധാരണയായി മെയ്, ജൂൺ മാസങ്ങളിൽ കൊക്കോ കൃഷിയാരംഭിക്കുക. ഇതിനായി നല്ല നടീൽവസ്തുക്കൾ വിശ്വസ്തമായ ഏജന്‍സികളിൽനിന്നും വാങ്ങണം. കേരള കാർഷിക സര്‍വകലാശാലയുടെ മണ്ണുത്തിയിലുള്ള വിൽപന കേന്ദ്രത്തിൽനിന്നും തൈകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അതാതിടങ്ങളിലെ കൃഷിഭവനുകളുമായി കൂടി ബന്ധപ്പെടുക.

Tags:
Read more about:
EDITORS PICK