ആലപ്പുഴയിൽ വീടിന് നേരെ ഗുണ്ടാ സംഘങ്ങളുടെ ആക്രമണം

Pavithra Janardhanan February 11, 2019

ആലപ്പുഴയിൽ വീടിന് നേരെ ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളുടെ ആക്രമണം. ചേർത്തല പള്ളിപ്പുറം പഞ്ചായത്തിൽ 5 ആം വാർഡിൽ പടിഞ്ഞാറെ മംഗലത്ത് മുകുന്ദ കുമാറിന്റെ വീടിന് നേരെയാണ് ആക്രമണം. ക്വട്ടേഷൻ ഗുണ്ടാസംഘങ്ങൾ വീടുകയറി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗ്യഹ നാഥയ്ക്ക് സാരമായ പരുക്കേറ്റു. പെട്രോൾ ബോംബ് എറിഞ്ഞ് വാഹനങ്ങൾ നശിപ്പിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്ത അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ബോബ് പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാർ ഓടി കൂടി.ഇതേതുടർന്ന് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം തുടങ്ങി.

Read more about:
EDITORS PICK