വിവാഹാഘോഷത്തിനിടെ നൃത്തം ചെയ്ത വരന് സംഭവിച്ചത്?

Pavithra Janardhanan February 11, 2019

വിവാഹാഘോഷത്തിനിടെ നൃത്തം ചെയ്ത വരന്‍ ഓടയില്‍ വീണു.
ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ആണ് സംഭവം.ഇയാളോടൊപ്പം ഓടയില്‍ വീണവരില്‍ എട്ട് വയസ്സുളള കുട്ടിയുമുണ്ടായിരുന്നു.

സംഭവം ഇങ്ങനെ :

വിവാഹാഘോഷത്തിന്റെ ഭാഗമായി പതിനഞ്ച് പേരടങ്ങുന്ന വരന്റെ സംഘം പാലത്തിലൂടെ നൃത്തം ചെയ്ത് വരുമ്പോഴായിരുന്നു അപകടം. അപ്രതീക്ഷിതമായി പാലം തകരുകയും വരന്‍ അടക്കമുളള സംഘം ഓടയില്‍ വീഴുകയുമായിരുന്നു. നോയിഡയിലെ ഹോഷിയാര്‍പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം.വളരെ ചെറിയ പാലത്തിലൂടെയാണ് 15 പേരടങ്ങുന്ന സംഘം ന്യത്തം ചെയ്തത്. വിവാഹാഘോഷ യാത്രയെ വരവേല്‍ക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ പാലത്തിന് അപ്പുറം കാത്തുനില്‍ക്കുകയായിരുന്നു.

ഓടയുടെ മുകളിലാണ് പാലം പണിതിരുന്നത്. പത്ത് മിനിറ്റോളം വരന്റെ സംഘം പാലത്തിന്റെ മുകളിലൂടെ നൃത്തം ചെയ്തിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്ക് ഒന്നും ഉണ്ടായില്ല.അപകടത്തിന് ശേഷം വിവാഹാഘോഷങ്ങള്‍ വീണ്ടും തുടങ്ങി.

Tags:
Read more about:
EDITORS PICK