ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഇന്നത്തെ കാഴ്ച; ആ ചിത്രം ആരാധകരെ വേദനിപ്പിക്കുന്നു

Pavithra Janardhanan February 11, 2019

കലാഭവൻ മണിയുടെ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ഓട്ടോറിക്ഷ നശിച്ചുകിടക്കുന്ന ചിത്രം സോഷ്യൽ ലോകത്ത് വൈറലാകുന്നു. മണിയുടെ ആരാധകരെ അത്രമേൽ വിഷമിപ്പിക്കുന്ന കാഴ്ചയാണ് അത്. ഓട്ടോറിക്ഷാ ഡ്രൈവറായി ജീവിതം തുടങ്ങിയ മണി സിനിമയിൽ സജീവമായ ശേഷവും സ്വന്തമായി ഓട്ടോറിക്ഷ വാങ്ങുകയും സമയം കിട്ടുമ്പോഴൊക്കെ അതിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു.

മണി ജീവനു തുല്യം സ്നേഹിച്ച തന്റെ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ഓട്ടോറിക്ഷ സൂക്ഷിക്കാനാകാതെ, നശിച്ചു കിടക്കുന്നതാണ് ചിത്രത്തിൽ. കഴിഞ്ഞ പ്രളയകാലത്താണ് ഓട്ടോറിക്ഷയ്ക്ക് സാരമായ നാശം സംഭവിച്ചത്. ഓട്ടോറിക്ഷ കയറ്റിയിട്ടിരുന്ന ഷെഡ് ഉൾപ്പടെ തകർന്നു പോയതും ചിത്രത്തിൽ കാണാം. പ്രളയത്തിൽ ചാലക്കുടി പുഴ കരകവിയുകയും കലാഭവൻ മണിയുടെ വീടുൾപ്പെടെ മുങ്ങിപ്പോവുകയും ചെയ്തിരുന്നു.

Read more about:
RELATED POSTS
EDITORS PICK